“പിചിചി അല്ലാ ലാലിഗ കിരീടമാണ് വേണ്ടത്” – മെസ്സി

20201222 140816
- Advertisement -

ഇനിയും ഒരു പിചിചി പുരസ്കാരം അല്ല താൻ ആഗ്രഹിക്കുന്നത് എന്നും അതിനു മുമ്പ് ലാലിഗ കിരീടമാണ് വേണ്ടത് എന്നും ബാഴ്സലോണ താരം ലയണൽ മെസ്സി. ഇന്നലെ തന്റെ ഏഴാം പിചിചി പുരസ്കാരം നേടിക്കൊണ്ട് സംസാരിക്കുകയായിരുന്നു ലയണൽ മെസ്സി. കഴിഞ്ഞ സീസൺ ലാലിഗയിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയതിനായിരുന്നു മെസ്സി പിചിചി സ്വന്തമാക്കിയത്. കഴിഞ്ഞ ലീഗിൽ 25 ഗോളുകൾ മെസ്സി നേടിയിരുന്നു‌.

ഈ സീസൺ ലാലിഗയിൽ മെസ്സി ഗോളടിയിലും അസിസ്റ്റിലും ഒക്കെ ഒരുപാട് പിറകിലാണ്. താൻ ഇത്തവണ പിചിചി പുരസ്കാരത്തിൽ ഒന്നും ശ്രദ്ധ കൊടുക്കുന്നില്ല എന്ന് മെസ്സി പറഞ്ഞു. തന്റെ ശ്രദ്ധ ലീഗ് കിരീടത്തിലാണ്. എട്ടാം തവണ പിചിചി വാങ്ങും മുമ്പ് ഒരു ലാലിഗ കിരീടം സ്വന്തമാക്കണം എന്നാണ് താൻ ആഗ്രഹിക്കുന്നത് എന്നും ലയണൽ മെസ്സി പറഞ്ഞു.

Advertisement