ഇംഗ്ലണ്ടിലെ പഴയ പ്രതാപ കാല ക്ലബായ ലീഡ്സ് യുണൈറ്റഡിന് ഇനി പുതിയ ലുക്ക്. ക്ലബിന്റെ ക്രസ്റ്റ് മാറ്റി പുതിയ മുഖവുമായി എത്തി ഇരിക്കുകയാണ് ലീഡ്സ് യുണൈറ്റഡ്. 2018-19 സീസൺ മുതലാകും ലീഡ്സ് പുതിയ ക്ലബ് ലോഗോ ഉപയോഗിക്കുക. ആറു മാസത്തെ അന്വേഷണത്തിന് ഒടുവിലാണ് ക്ലബ് പുതിയ ലോഗോ തിരഞ്ഞെടുത്തത്.

10000ൽ അധികം വിദഗ്ദരുമായി ചർച്ച ചെയ്ത ശേഷം എത്തിയ ലോഗോയ്ക്ക് പക്ഷെ ഇന്റർനെറ്റിൽ നല്ല സ്വീകരണമല്ല. വീഡിയോ ഗെയിം ആയ പ്രൊ എവല്യൂഷൻ സോക്കറിന്റെ ലോഗോയുമായി സാമ്യമുള്ളതാണ് ക്രസ്റ്റ് എന്നതാണ് ലീഡ്സ് ആരാധകരുടേയും സാമൂഹിക മാധ്യമങ്ങളിലേയും വിമർശനങ്ങൾക്ക് കാരണം.

ഈ ലോഗോ ലീഡ്സിന്റെ പ്രതാപത്തിലേൽക് തിരിച്ചുവരാനുള്ള ഒരുക്കത്തിന്റെ ഭാഗമാണെന്ന് ക്ലബ് അധികൃതർ പറഞ്ഞുൻ ക്ലബിന്റെ അടുത്ത 100 വർഷം മുന്നിൽ കണ്ടാണ് ലോഗോ ഡിസൈൻ ചെയ്തതെന്നും ക്ലബ് പറഞ്ഞു.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial













