അർജന്റീന താരം ലാവെസ്സി ഫുട്ബോളിൽ നിന്ന് വിരമിച്ചു

Newsroom

അർജന്റീന താരം ലാവെസ്സി ഫുട്ബോളിൽ നിന്ന് വിരമിച്ചു. 34കാരനായ താരം കഴിഞ്ഞ ദിവസമാണ് താൻ ഫുട്ബോളിൽ നിന്ന് വിരമിക്കുന്നതായി പ്രഖ്യാപിച്ചത്. അർജന്റീന ദേശീയ ടീമിന് വേണ്ടി 51 മത്സരങ്ങൾ കളിച്ച താരമാണ് ലാവെസ്സി. 2014ലെ ലോകകപ്പ് ഫൈനലിൽ അർജന്റീനയുടെ ആദ്യ ഇലവനിൽ ലാവെസ്സി ഉണ്ടായിരുന്നു.

നാപോളിയിൽ അഞ്ചു വർഷത്തോളം കളിച്ച താരം പി എസ് ജിക്ക് വേണ്ടിയും അത്രകാലം ഫുട്ബോൾ കളിച്ചു. പിന്നീട് ചൈനയിലേക്ക് ലാവെസി കൂടുമാറി. ഹീബി ഫോർച്യൂണിനു വേണ്ടി ലോകറെക്കോർഡ് വേതനത്തിലായിരുന്നു ലാവെസ്സി ചൈനയിൽ എത്തിയത്‌.