സിദാനെ തോൽപ്പിക്കാനാകില്ല, എൽ ക്ലാസ്സികോയിൽ അപൂർവ്വ റെക്കോർഡ് നേടി റയൽ പരിശീലകൻ

Photo: ©Real Madrid

എൽ ക്ലാസിക്കോ ചരിത്രത്തിൽ അപൂർവ്വ റെക്കോർഡ് സ്വന്തമാക്കി റയൽ മാഡ്രിഡ് പരിശീലകൻ സിനദിൻ സിദാൻ. തുടർച്ചയായി 5 എവേ ക്ലാസിക്കോ മത്സരങ്ങൾ തോൽകാത്ത ആദ്യ റയൽ മാഡ്രിഡ് പരിശീലകൻ എന്ന റെക്കോർഡാണ് സിദാൻ ഇന്ന് സ്വന്തം പേരിലാക്കിയത്.

കരിയറിൽ ഒരിക്കൽ പോലും സിദാൻ ബാഴ്സയുടെ മൈതാന്നത്ത് തോൽവി അറിഞ്ഞിട്ടില്ല. 2 തവണ ക്യാമ്പ് ന്യൂവിൽ പോയി ക്ലാസിക്കോ ജയിച്ച സിദാൻ 3 തവണ സമനില വഴങ്ങി. ഇന്നത്തെ മത്സരത്തിലും ബാഴ്സയുടെ മൈതാനത്ത് ആധിപത്യം പുലർത്താൻ സാധിച്ചെങ്കിലും അത് ജയമാക്കാൻ സിദാന്റെ ടീമിനായില്ല.

Previous articleക്ലാസ്സികാവാതെ എൽ ക്ലാസിക്കോ, ക്യാമ്പ് ന്യൂവിൽ സമനില
Next articleലീഗ് കപ്പിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് സെമി ഫൈനലിൽ