ലീഗ് കപ്പിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് സെമി ഫൈനലിൽ

ലീഗ് കപ്പിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് സെമി ഫൈനലിലേക്ക് പ്രവേശിച്ചു‌. ഇന്നലെ നടന്ന ക്വാർട്ടർ ഫൈനലിൽ കോൾചെസ്റ്റർ യുണൈറ്റഡിനെ ആണ് മാഞ്ചസ്റ്റർ യുണൈറ്റഡ് പരാജയപ്പെടുത്തിയത്. ഓൾഡ്ട്രാഫോർഡിൽ നടന്ന മത്സരത്തിൽ ഏകപക്ഷീയമായ മൂന്നു ഗോളുകൾക്കായിരുന്നു മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ വിജയം. ലീഗ് കപ്പ് ആയിട്ടും ശക്തമായ ടീമിനെ തന്നെയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്നലെ ഇറക്കിയത്.

രണ്ടാം പകുതിയിലാണ് മൂന്നു ഗോളുകളും പിറന്നത്. ആദ്യ 51ആം മിനുട്ടിൽ മികച്ച ഒരു റണിനു ശേഷം തൊടുത്ത ഒരു ഗംഭീര സ്ട്രൈക്കിൽ റാഷ്ഫോർഡ് ഗോൾ നേടി. പിന്നെ 56ആം മിനുട്ടിൽ ഗ്രീൻവുഡിബ്റ്റെ ഒരു ക്രോസ് കോൾചെസ്റ്റർ ഡിഫൻസ് സെൽഫ് ഗോളാക്കി മാറ്റി. 61ആം മിനുട്ടിൽ റാഷ്ഫോർഡിന്റെ പാസിൽ നിന്ന് മാർഷ്യൽ മൂന്നാം ഗോളും നേടി. സെനി ഫൈനലിൽ ചിരവൈരികളായ മാഞ്ചസ്റ്റർ സിറ്റിയെ ആകും യുണൈറ്റഡ് നേരിടുക.

Previous articleസിദാനെ തോൽപ്പിക്കാനാകില്ല, എൽ ക്ലാസ്സികോയിൽ അപൂർവ്വ റെക്കോർഡ് നേടി റയൽ പരിശീലകൻ
Next articleഅരിമ്പ്ര ബാപ്പു ആന്റ് കലന്തൻ ഹാജി ഫുട്ബോൾ കരുവൻതിരുത്തി ബാങ്കും പീസ് വാലി നെടിയിരുപ്പും സെമിയിൽ