സിദാൻ റയൽ മാഡ്രിഡിൽ തന്നെ തുടരും എന്ന് ബെൻസീമ

Newsroom

റയൽ മാഡ്രിഡ് പരിശീലക സ്ഥാനത്ത് നിന്ന് സിദാൻ മാറും എന്ന് താൻ വിശ്വസിക്കുന്നില്ല എന്ന് ബെൻസീമ. സിദാൻ റയൽ മാഡ്രിഡ് പരിശീലകനാണ്. അദ്ദേഹം ക്ലബ് വിടും എന്ന് താൻ പ്രതീക്ഷിക്കുന്നില്ല എന്നും ബെൻസീമ പറയുന്നു. സിദാൻ ഇല്ലാത്ത റയൽ മാഡ്രിഡിനെ കുറിച്ച് ഇപ്പോൾ സങ്കല്പ്പിക്കാൻ ആകുന്നില്ല എന്നും ബെൻസീമ പറഞ്ഞു. ബെൻസീമ ഇങ്ങനെ പറയുന്നു എങ്കിലും സ്പാനിഷ് മാധ്യമങ്ങൾ സിദാൻ ക്ലബ് വിടും എന്നാണ് റിപ്പോർട്ട് ചെയ്യുന്നത്.

സിദാൻ തനിക്ക് എന്നും ആത്മവിശ്വാസം നൽകുന്ന പരിശീലകനാണ് എന്ന് ബെൻസീമ പറയുന്നു. സിസൊ എന്നും തന്നോട് സത്യസന്ധമായാണ് പെരുമാറാറുള്ള എന്നും ബെൻസീമ പറഞ്ഞു. ഫ്രഞ്ച് ടീമിൽ തിരികെ എത്തിയതിൽ വലിയ സന്തോഷം ഉണ്ട് എന്ന് ബെൻസീമ പറഞ്ഞു.