സിദാന്റെ രാജി ഉറപ്പായി, ഔദ്യോഗിക പ്രഖ്യാപനം വന്നു

20210121 085951
Credit: Twitter
- Advertisement -

റയൽ മാഡ്രിഡ് പരിശീലകൻ സിനദിൻ സിദാൻ ക്ലബ് വിട്ടത് ഔദ്യോഗികമായി. റയൽ മാഡ്രിഡ് ക്ലബ് ഇന്ന് ഔദ്യോഗികമായി സിദാൻ ക്ലബ് വിട്ടതായി അറിയിച. ക്ലബ് വിടാനുള്ള തീരുമാനം സിദാന്റെയാണെന്നും അത് ക്ലബ് ബഹുമാനിക്കുന്നു എന്നും ക്ലബ് പറഞ്ഞു. ഇത് രണ്ടാം തവണയാണ് സിദാൻ റയൽ മാഡ്രിഡ് പരിശീലക സ്ഥാനം ഒഴിയുന്നത്. നേരത്തെ മൂന്ന് തവണ റയൽ മാഡ്രിഡ് ചാമ്പ്യൻസ് ലീഗ് നേടിയതിനു പിന്നാലെ സിദാൻ ക്ലബ് വിട്ടിരുന്നു.

അന്ന് സിദാൻ ക്ലബ് വിട്ടതോടെ റയൽ മാഡ്രിഡ് വലിയ പ്രതിസന്ധിയിലായിരുന്നു. പിന്നീട് രക്ഷകനായി സിദാൻ വീണ്ടും എത്തുകയായിരുന്നു. തിരികെ വന്ന് ഒരു ലീഗ് കിരീടം ക്ലബിന് നേടിക്കൊടുക്കാൻ സിദാനായി. ഇതടക്കം സിദാൻ 11 കിരീടങ്ങൾ പരിശീലകനായി റയൽ മാഡ്രിഡിന് നേടിക്കൊടുത്തിട്ടുണ്ട്. സിദാന് ക്ലബിലും ആരാധകർക്ക് ഇടയിലും എന്നും സ്ഥാനം ഉണ്ടാകും എന്ന് ക്ലബ് ഔദ്യോഗിക കുറിപ്പിൽ പറഞ്ഞു. പുതിയ പരിശീലകനെ ഉടൻ റയൽ മാഡ്രിഡ് പ്രഖ്യാപിക്കും.

Advertisement