ലാലിഗയിൽ നിന്ന് അഞ്ച് ക്ലബുകൾ ചാമ്പ്യൻസ് ലീഗിൽ

20210527 033107
- Advertisement -

സ്പാനിഷ് ഫുട്ബോളിന്റെ ശക്തി കുറയുകയാണ് എന്ന് വിമർശകർ വാദം ഉന്നയിക്കുന്ന സമയത്ത് അവർക്കുള്ള മറുപടിയായി മാറുകയാണ് യുവേഫ ചാമ്പ്യൻസ് ലീഗിൽ സ്പാനിഷ് ടീമുകളുടെ എണ്ണം. അടുത്ത സീസൺ ചാമ്പ്യൻസ് ലീഗിൽ അഞ്ച് സ്പാനിഷ് ടീമുകൾ ഉണ്ടാകും. ഇന്നലെ യൂറോപ്പ ലീഗ് വിജയിച്ചതോടെ വിയ്യറയലും ചാമ്പ്യൻസ് ലീഗ് യോഗ്യത ഉറപ്പിച്ചിരുന്നു‌.

ലാലിഗയിൽ ഏഴാം സ്ഥാനത്തു ഫിനിഷ് ചെയ്ത വിയ്യറയലിന് ചാമ്പ്യൻസ് ലീഗ് യോഗ്യതയോ യൂറോപ്പ ലീഗ് യോഗ്യതയോ ലഭിച്ചിരുന്നില്ല. എന്നാൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ പരാജയപ്പെടുത്തി കിരീടം നേടിയതോടെ അവർ ചാമ്പ്യൻസ് ലീഗിന് യോഗ്യത നേടി. യൂറോപ്പ ലീഗ് ജേതാക്കൾക്ക് ചാമ്പ്യൻസ് ലീഗ് യോഗ്യത ലഭിക്കും. വിയ്യറയലിനെ കൂടാതെ ലാലിഗയിൽ ആദ്യ നാലു സ്ഥാനങ്ങളിൽ ഫിനിഷ് ചെയ്ത അത്ലറ്റിക്കോ മാഡ്രിഡ്, റയൽ മാഡ്രിഡ്, ബാഴ്സലോണ, സെവിയ്യ എന്നിവരും അടുത്ത ചാമ്പ്യൻസ് ലീഗിൽ ഉണ്ടാകും. 2017ൽ ഇംഗ്ലണ്ടിൽ നിന്നും ഇതുപോലെ അഞ്ചു ക്ലബുകൾ ചാമ്പ്യൻസ് ലീഗിൽ ഉണ്ടായിരുന്നു.

Advertisement