ഗരേത് ബെയ്‌ലിന് എതിരെ സിനദിൻ സിദാൻ നടത്തിയ പ്രസ്താവന അപമാനകരമാണെന്ന് താരത്തിന്റെ ഏജന്റ് ജോനാഥൻ ബെർനെറ്റ്. ബെയ്‌ൽ എത്രയും പെട്ടെന്ന് തന്നെ റയൽ മാഡ്രിഡിന് പുറത്ത് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി. ബെയ്‌ൽ എത്രയും പെട്ടെന്ന് റയൽ വിട്ടാൽ അത്രയും നല്ലത് എന്ന് നേരത്തെ സിദാൻ പറഞ്ഞതിന് മറുപടിയായാണ് ഏജന്റിന്റെ വാക്കുകൾ.
‘സിദാൻ ഒരു അപമാനമാണ്, റയൽ മാഡ്രിഡിന് വേണ്ടി ഏറെ കാര്യങ്ങൾ ചെയ്ത ഒരു കളിക്കാരനോടുള്ള ബഹുമാനം സിദാൻ കാണിച്ചില്ല’ എന്നാണ് ഏജന്റ് പറഞ്ഞത്. ബെയ്ൽ മാഡ്രിഡ് വിടുകയാണെങ്കിൽ അത് ബെയ്‌ലിന്റെ താൽപര്യം ആണെന്നും സിദാന്റെ നടപടികളുമായി ബന്ധം ഇല്ലെന്നും ഏജന്റ് വ്യക്തമാക്കി. 2013 ലാണ് അന്നത്തെ ക്ലബ്ബ് റെക്കോർഡ് തുകക്ക് ബെയ്‌ൽ റയൽ മാഡ്രിഡിൽ എത്തുന്നത്.













