ഐപിഎല്‍ അമേരിക്കയിലും പ്രൊമോട്ട് ചെയ്യുവാനുള്ള മുംബൈ ഇന്ത്യന്‍സിന്റെ പദ്ധതിയ്ക്ക് തടയിട്ട് സിഒഎ

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ഫുട്ബോള്‍ ക്ലബ്ബുകള്‍ സീസണിന് മുമ്പ് മറ്റ് രാജ്യങ്ങളില്‍ ചെന്ന് പ്രീസീസണ്‍ മത്സരങ്ങള്‍ കളിക്കുന്നതിന് സമാനമായ രീതിയില്‍ ഐപിഎല്‍ ടീമായ മുംബൈ ഇന്ത്യന്‍സ് അമേരിക്കയിലേക്ക് ചെന്ന് ക്രിക്കറ്റിനെയും ഐപിഎലിനെയും രാജ്യത്തില്‍ തങ്ങളുടെ ഫാന്‍ ബേസും വര്‍ദ്ധിപ്പിക്കുവാനുള്ള പദ്ധതി തല്‍ക്കാലം വേണ്ടെന്ന് അറിയിച്ച് സുപ്രീംകോടതി നിയമിച്ച കമ്മിറ്റി ഓഫ് അഡ്മിനിസ്ട്രേറ്റര്‍മാര്‍. ഐപിഎല്‍ കിരീടം നാല് തവണ നേടിയ ഏക ഫ്രാഞ്ചൈസിയാണ് മുംബൈ ഇന്ത്യന്‍സ്. സ്പോര്‍ട്സിനെ പ്രൊമോട്ട് ചെയ്യുകയാണെന്നും ടിക്കറ്റ് വില്പനയല്ല ലക്ഷ്യമെന്ന് മുംബൈ ഇന്ത്യന്‍സ് അറിയിച്ചുവെങ്കിലും സിഒഎ പദ്ധതിയ്ക്ക് വിലക്ക് ഏര്‍പ്പെടുത്തുകയായിരുന്നു.

മുംബൈ അമേരിക്കയിലേക്ക് യാത്ര ചെയ്ത് അവിടുത്തെ ലോക്കല്‍ ടീമുകളോട് ചില മത്സരങ്ങള്‍ കളിച്ച് അവിടെ ഐപിഎലിന്റെ പ്രൊമോഷനാണ് ഉദ്ദേശിച്ചത്. ഇത്തരത്തില്‍ മുംബൈയുടെ വലിയ താരങ്ങളെ കാണുവാനും അവരുടെ കളി അടുത്ത് വീക്ഷിക്കുവാനുമുള്ള അവസരം അവിടുത്തെ ആരാധകര്‍ക്കും ലഭിച്ചേനെയെന്നും ഇത് ഐപിഎലിന് തന്നെ കൂടുതല്‍ ഗുണകരമായേനെയെന്നാണ് ഈ പദ്ധതിയ്ക്ക് പിന്നിലുള്ളവരുടെ ഉദ്ദേശ്യം.

ഇതുവഴി എന്തെങ്കിലും വരുമാനം ലഭിയ്ക്കുകയാണെങ്കില്‍ അത് പങ്കുവയ്ക്കുവാനും മുംബൈ ഇന്ത്യന്‍സ് ഒരുക്കമായിരുന്നു. കൂടുതല്‍ ആളുകളിലേക്ക് എത്തിക്കുകയും അത് വഴി ഐപിഎലിന് കൂടുതല്‍ ജനശ്രദ്ധ നേടുകയുമായിരുന്നു ടീമിന്റെ ലക്ഷ്യമെന്നും അവര്‍ വ്യക്തമാക്കി. എന്നാല്‍ ഇതൊന്നും ബിസിസിഐയുടെ നടത്തിപ്പുകാരായ സിഒഎയ്ക്ക് താല്പര്യമുണ്ടാക്കുന്ന കാര്യങ്ങളായിരുന്നില്ല.