സാവി ബാഴ്സലോണയുമായി കരാർ ഒപ്പുവെക്കും എന്ന് വാർത്തകൾ വരുന്നതിനിടയിൽ സാവിയുടെ ശ്രദ്ധ മുഴുവൻ ഖത്തറിൽ തന്നെയാണെന്ന പ്രസ്താവന പുറത്തിറക്കി ഖത്തർ ക്ലബായ അൽസാദ്. സാവിക്ക് അൽ സാദിൽ രണ്ട് വർഷത്തെ കരാർ ഉണ്ട് എന്നും അതിൽ ആണ് അദ്ദേഹത്തിന്റെ പൂർണ്ണ ശ്രദ്ധ എന്നും ക്ലബ് ഇന്നലെ പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു. മറ്റു അഭ്യൂഹങ്ങൾ കഴമ്പില്ല എന്നും അൽ സാദ് വ്യക്തമാക്കി.
എന്നാൽ ബാഴ്സലോണയിലേക്ക് തന്നെ സാവി എത്തും എന്നാണ് സൂചനകൾ. അൽ സാദിന് ബാഴ്സലോണ സാവിയുടെ കരാർ അവസാനിപ്പിക്കാൻ പണം നൽകേണ്ടി വന്നേക്കും. ലപോർട അവസാന ഒരാഴ്ച ആയി സാവിയുമായി ചർച്ചകൾ നടത്തുന്നുണ്ട്. ഈ ഇന്റർ നാഷണൽ ബ്രേക്കിന്റെ സമയത്ത് സാവിയെ പരിശീലകനായി നിയമിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം എത്തിയേക്കും.













