വിനീഷ്യസ് ജൂനിയറിനെ സ്പെയിനെ വംശീയ വെറിയന്മാർ വേട്ടയാടുന്നത് തുടരുന്നു. ഇന്നലെ റയൽ മാഡ്രിഡ് 1-0 ന് തോറ്റ മത്സരത്തിൽ റയൽ മാഡ്രിഡ് ഫോർവേഡ് വിനീഷ്യസ് ജൂനിയർ വീണ്ടും വംശീയ അധിക്ഷേപത്തിന് വിധേയനായി. DAZN സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ 22കാരനായ ബ്രസീലിയൻ താരത്തെ മയ്യോർക്ക ആരാധകർ വംശീയമായി അധിക്ഷേപിക്കുന്ന ചാന്റ്സുകൾ വിളിക്കുന്നത്
വ്യക്തമായി കേൾക്കാമായിയിരുന്നു. ഇതിൽ ക്ലബോ ലാലിഗയോ നടപടിയെടുക്കുമോ എന്ന് കണ്ടറിയണം.
ഇതിനു മുമ്പ് മൂന്ന് തവണ ലാലിഗ ആരാധകരിൽ നിൻ വിനീഷ്യസ് വംശീയ് അധിക്ഷേപം നേരിട്ടിട്ടുണ്ട്. 2021 നവംബറിൽ ബാഴ്‌സലോണയ്‌ക്കെതിരായി ക്യാമ്പ് നൗവിൽ നടന്ന മത്സരത്തിലിം, 2022 സെപ്റ്റംബറിൽ അത്‌ലറ്റിക്കോ മാഡ്രിഡിന്റെ ഗ്രൗണ്ടിലും, 2022 ഡിസംബർ അവസാനം വല്ലഡോയിഡിന്റെ ഗ്രൗണ്ടിലും വിനീഷ്യസ് അധിക്ഷേപത്തിന് ഇരയായി. ഇതിൽ ഒന്നും കാര്യമായ നടപടികൾ ക്ലബുകളോ ലാലിഗയോ എടുത്തിരുന്നില്ല. വിനീഷ്യസിന് എതിരെ മാഡ്രിഡിൽ ബാന്നറുകൾ ഉയർന്നതും അവസാന വാരം കണ്ടതാണ്. ആ വിഷയത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വിനീഷ്യസ് തന്നെ അടുത്തിടെ ലാലിഗയ്ക്ക് എതിരെ പരസ്യമായി രംഗത്ത് വന്നപ്പോൾ ആണ് ലാലിഗ വംശീയ വെറിയിൽ നടപടികൾ എടുക്കാൻ ശ്രമിക്കുക എങ്കിലും ചെയ്തത്. കളത്തിലും കളത്തിന് പുറത്തും വിനീഷ്യസിനെ വേട്ടയാടുന്നത് ആണ് ലാലിഗയിൽ കാണുന്നത്. ഈ സീസണിൽ ഇതുവരെ 79 ഫൗളുകൾ നേരിട്ട വിനീഷ്യസ് യൂറോപ്പിലെ മികച്ച ഏഴ് ലീഗുകളിൽ ഏറ്റവും കൂടുതൽ ഫൗൾ ചെയ്യപ്പെട്ട കളിക്കാരനാണ്.