പോഗ്ബ അടുത്ത ആഴ്ച തിരികെയെത്തും

Newsroom

Picsart 23 02 06 11 51 04 371

യുവന്റസിലേക്ക് മടങ്ങി എത്തിയ ശേഷം ആദ്യമായി ക്ലബിനായി കളിക്കാമെന്ന പോൾ പോഗ്ബയുടെ പ്രതീക്ഷകൾ അടുത്ത ആഴ്ച ഫലം കാണും. പോഗ്ബയ്ക്ക് ഏറ്റ പുതിയ പരിക്ക് സാരമുള്ളതല്ല എന്ന് യുവന്റസ് അറിയിച്ചു. പോഗ്ബ സലർനിറ്റനക്ക് എതിരായ നാളത്തെ മത്സരം കളിക്കില്ല. എന്നാൽ ഫിയൊറെന്റിനക്ക് എതിരായ അടുത്ത ആഴ്ചത്തെ മത്സരത്തിൽ പോഗ്ബ മാച്ച് സ്ക്വാഡിൽ ഉണ്ടാകും. അന്ന് താരം കളിക്കുകയും ചെയ്യും.

പോഗബ് 144711

നേരത്തെ മോൻസക്ക് എതിരായ കഴിഞ്ഞ ആഴ്ചത്തെ മത്സരത്തിൽ മാച്ച് സ്ക്വാഡിൽ എത്തിയ പോഗ്ബ പരിക്കേറ്റതിനാൽ വീണ്ടും കളത്തിനു പുറത്ത് ആവുക ആയിരുന്നു. 2022 ഏപ്രിലിന് ശേഷം ഒരു മത്സര മത്സരം പോലും പോഗ്ബ പരിക്ക് കാരണം കളിച്ചിട്ടില്ല. കഴിഞ്ഞ വേനൽക്കാലത്ത് മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്ന് ഒരു ഫ്രീ ട്രാൻസ്ഫറിൽ ആണ് പോഗ്ബ യുവന്റസിലേക്ക് മടങ്ങി എത്തിയത്. യുവന്റസിൽ നാല് വർഷത്തെ കരാർ പോഗ്ബയ്ക്ക് ഉണ്ട്.

Story Highlight: Paul Pogba will miss the game against Salernitana.