കമ്മ്യുണിറ്റി ഡെർബിയിൽ വലൻസിയക്ക് സമനില

Jyotish

ലാ ലീഗയിലെ കമ്മ്യുണിറ്റി ഡെർബിയിൽ വലൻസിയക്ക് സമനില. വിയ്യാറയൽ വലൻസിയ മത്സരം ഗോൾ രഹിത സമനിലയിൽ പിരിഞ്ഞു. മുപ്പത്ത് മിനുറ്റിലേറെ പത്തുപേരുമായി കളിച്ച വലൻസിയ സമില പൊരുതി നേടുകയായിരുന്നു. റീജ്യണൽ ഡെർബിയിൽ ഈ സീസൺ ലാ ലീഗയിലെ ആദ്യ വിജയം നേടാമെന്ന വാലസിയയുടെ മോഹമാണ് പൊലിഞ്ഞത്. ഒരു വിജയം പോലുമില്ലാത്ത വലൻസിയ നിലവിൽ പതിനഞ്ചാം സ്ഥാനത്താണ്.

ഡാനിയൽ പേരെഹോയാണ് ചുവപ്പ് കാർഡ് കണ്ടു പുറത്തായത്. പ്രതിഷേധിച്ച പരിശീലകൻ മാഴ്‌സെലിനോയും അറുപതാം മിനുട്ടിൽ പുറത്ത് പോകേണ്ടി വന്നു. മികച്ച ടീമുമായി ഈ സീസണിൽ ഇറങ്ങിയ വലൻസിയക്ക് കനത്ത തിരിച്ചടിയാണ് നേരിടേണ്ടി വരുന്നത്.