തുടർച്ചയായ അഞ്ചാം ജയവുമായി ആഴ്സണൽ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

സീസണിലെ ആദ്യ രണ്ടു മത്സരങ്ങൾ പരാജയപ്പെട്ടപ്പോൾ വിമർശനങ്ങൾ ഏറെ കേട്ട ആഴ്സണൽ ഇന്ന് തുടർച്ചയായ അഞ്ചാം ജയം പൂർത്തിയാക്കി. ഇന്ന് എമിറേറ്റ്സിൽ നടന്ന മത്സരത്തിൽ എവർട്ടണെ ആണ് ആഴ്സണൽ പരാജയപ്പെടുത്തിയത്. തുടക്കം മുതൽ ശക്തമായ പോരാട്ടം കണ്ട മത്സരത്തിൽ രണ്ടാം പകുതിയിൽ മൂന്ന് മിനുട്ടിനിടെ പിറന്ന രണ്ട് ഗോളുകളാണ് ആഴ്സണലിന് ജയം നൽകിയത്.

9 ഷോട്ടുകൾ വീതം ഇരുടീമുകളും ഗോളിലേക്ക് തൊടുത്ത മത്സരത്തിൽ പലപ്പോഴും ബോക്സ് ടു ബോക്സ് അറ്റാക്കിംഗ് കണ്ടു. 56ആം മിനുട്ടിൽ ഗംഭീര ഫിനിഷിലൂടെ ലകാസെറ്റ് ആണ് കളിയിലെ സമനില പൊട്ടിച്ചത്. മൂന്ന് മിനുട്ടുകൾക്കകം ലകാസെറ്റയുടെ സ്ട്രൈക്കിംഗ് പാട്ണർ ഒബാമയങ്ങും ആഴ്സണലിനായി ലക്ഷ്യം കണ്ടു. 2-0 എന്ന സ്കോർ ആണെങ്കിലും എവർട്ടൺ മത്സരത്തിൽ മികച്ചു തന്നെ നിന്നു. ആഴ്സണൽ ഗോൾകീപ്പർ ചെക്കിന്റെ വിലപിടിപ്പുള്ള സേവുകളാണ് ഗോൾ വഴങ്ങുന്നതിൽ നിന്ന് ആഴ്സണലിനെ രക്ഷിച്ചത്.

ലീഗിൽ തുടർച്ചയായ നാലു ജയം നേടിയ ആഴ്സണൽ 12 പോയന്റുമായി ആറാം സ്ഥാനത്തേക്ക് എത്തി.