മനു ട്രിഗേറസ് വിയ്യറയൽ വിട്ട് എങ്ങോട്ടുമില്ല, പുതിയ കരാർ ഒപ്പുച്ചു

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

വിയ്യറയലിന്റെ വിശ്വസ്തനായ താരം മനു ട്രിഗെറോസ് ക്ലബിൽ പുതിയ കരാർ ഒപ്പുവെച്ചു.2025 ജൂൺ 30 വരെ ക്ലബിൽ നിലനിർത്തുന്ന കരാർ ആണ് മിഡ്‌ഫീൽഡറുമായി വില്ലാറയൽ ഒപ്പുവെച്ചത്‌. ഈ സീസണിൽ കരാർ അവസാനിക്കാൻ ഇരിക്കെ ആണ് താരം പുതിയ കരാറിൽ ഒപ്പുവെച്ചത്.

മനു ട്രിഗ്യൂറോസ് വില്ലാറിയലിനൊപ്പം ആണ് അദ്ദേഹത്തിന്റെ പ്രൊഫഷണൽ കരിയറിലെ മുഴുവൻ സമയവും ഇതുവരെ ചിലവഴിച്ചത്‌ 2010-ൽ ആയിരുന്നു അദ്ദേഹം വിയ്യറയലിൽ എത്തിയത്‌. ഒരു ഫസ്റ്റ്-ടീം റെഗുലറായി മാറുന്നതിന് മുമ്പ് ബി, സി ടീമിനൊപ്പം സമയം ചെലവഴിച്ചു, ഏകദേശം 12 വർഷത്തിനിടയിൽ, ട്രിഗ്യൂറോസിന് വില്ലാറിയലിനായി 393 മത്സരങ്ങൾ താരം കളിച്ചു. കൂടാതെ ക്ലബിനായി ഏറ്റവും കൂടുതൽ മനു ട്രിഗ്യൂറോസ് ക്ലബിനായി 30 ഗോളുകളും 34 അസിസ്റ്റുകളും നേടിയിട്ടുണ്ട്. ഈ സീസണിൽ -ൽ നാല് ഗോളുകൾ നേടിയ അദ്ദേഹം മികച്ച ഫോമിലാണ്.