ഇംഗ്ലണ്ട് ടീമിനൊപ്പം പരിശീലനം ആരംഭിച്ച് ബെൻ സ്റ്റോക്സ്

Benstokes

ഇടവേളക്ക് ശേഷം ഇംഗ്ലണ്ട് ടീമിനൊപ്പം പരിശീലനം ആരംഭിച്ച് ഇംഗ്ലണ്ട് ഓൾ റൗണ്ടർ ബെൻ സ്റ്റോക്സ്. ആഷസ് പരമ്പരക്ക് മുന്നോടിയായിട്ടാണ് ബെൻ സ്റ്റോക്സ് ഇംഗ്ലണ്ട് ടീമിനൊപ്പം പരിശീലനം ആരംഭിച്ചത്. 6 മാസത്തെ ഇടവേളക്ക് ശേഷമാണ് ബെൻ സ്റ്റോക്സ് ഇംഗ്ലണ്ട് ടീമിനൊപ്പം ചേരുന്നത്.

ഓസ്ട്രേലിയയിലെ ക്വീൻസ് ലാൻഡിൽ വെച്ച് സ്റ്റുവർട്ട് ബ്രോഡ്, ജോ റൂട്ട് എന്നിവർക്കൊപ്പമാണ് ബെൻ സ്റ്റോക്സ് പരിശീലനം നടത്തിയത്. മാനസിക ആരോഗ്യം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ബെൻ സ്റ്റോക്സ് ഇംഗ്ലണ്ട് ടീമിൽ നിന്ന് വിട്ടുനിന്നത്. കഴിഞ്ഞ ദിവസം ടി20 ലോകകപ്പിന്റെ സെമി ഫൈനലിൽ ന്യൂസിലാൻഡിനെതിരെ പരാജയപ്പെട്ടതോടെ ആഷസ് പാരമ്പരക്കായി താരങ്ങൾ ഉടൻ തന്നെ ദുബൈയിൽ നിന്ന് ഓസ്ട്രേലിയയിലേക്ക് തിരിക്കും.

Previous articleമനു ട്രിഗേറസ് വിയ്യറയൽ വിട്ട് എങ്ങോട്ടുമില്ല, പുതിയ കരാർ ഒപ്പുച്ചു
Next articleന്യൂസിലാൻഡിനെതിരായ ടെസ്റ്റ് പരമ്പരയിൽ നിന്ന് രോഹിത് ശർമ്മക്ക് വിശ്രമം, ആദ്യ മത്സരത്തിൽ രഹാനെ നായകനാവും