ചിലിയൻ മിഡ്ഫീൽഡർ വിദാൽ ഉടൻ തന്നെ ബാഴ്സലോണ വിട്ടേക്കും. താരം ഇറ്റാലിയൻ ക്ലബായ ഇന്റർ മിലാനുമായി ചർച്ചകൾ നടത്തുകയാണ്. ക്ലബും താരവുമായി ധാരണയിൽ എത്തിയതായി ഇറ്റാലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഈ ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ തന്നെ താരത്തെ സ്വന്തമാക്കാൻ ആണ് ഇന്റർ ശ്രമിക്കുന്നത്.
രണ്ട് വർഷം മുമ്പ് ബാഴ്സലോണയിൽ എത്തുന്നത് വരെ ഇന്ററിലേക്ക് ട്രാൻസ്ഫറിന് ശ്രമിക്കുകയായിരുന്നു വിദാൽ. എന്നാൽ അന്ന് ബാഴ്സയുടെ ഓഫർ വന്നതോടെ താരം സ്പെയിനിലേക്ക് പറക്കുകയായിരുന്നു. ഇത്തവണ താരം ഇറ്റലിയിൽ തന്നെ എത്തിയിരിക്കും. കഴിഞ്ഞ സീസണിൽ ബാഴ്സലോണയിൽ എത്തിയ വിദാൽ തുടക്കത്തിൽ ക്ലബിൽ തന്റെ താളം കണ്ടെത്താൻ കഷ്ടപ്പെട്ടു എങ്കിലും പിന്നീട് ക്ലബിന്റെ സ്ഥിരം സ്റ്റാർട്ടിംഗ് ഇലവൻ അംഗം ആയിരുന്നു. എന്ന് ഈ സീസണിൽ യുവതാരം ഡിയോങ്ങ് കൂടെ ടീമിൽ എത്തിയതോടെ ബാഴ്സലോണയിൽ വിദാലിന്റെ അവസരങ്ങൾ കുറഞ്ഞു. ഇതാണ് ക്ലബ് വിടാൻ താരത്തെ പ്രേരിപ്പിച്ചത്.