“ബാഴ്സലോണയിൽ താൻ സന്തോഷവാൻ, ഇവിടെ വിട്ട് എങ്ങോട്ടുമില്ല” വിദാൽ

- Advertisement -

ബാഴ്സലോണ വിടുന്നതിനെ കുറിച്ച് താൻ ചിന്തിക്കുന്നേ ഇല്ലാ എന്ന് ചിലിയൻ മിഡ്ഫീൽഡർ വിദാൽ. താൻ ഇപ്പോൾ ക്ലബിൽ സന്തോഷവാനാണ്. തനിക്ക് ഇനിയും രണ്ട് വർഷത്തെ കരാർ ഇവിടെ ശേഷിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ക്ലബ് വിടുന്ന പ്രശ്നം ഉദിക്കുന്നില്ല. വിദാൽ പറഞ്ഞു. കഴിഞ്ഞ സീസണിക് ബാഴ്സലോണയിൽ എത്തിയ വിദാൽ തുടക്കത്തിൽ ക്ലബിൽ തന്റെ താളം കണ്ടെത്താൻ കഷ്ടപ്പെട്ടു എങ്കിലും പിന്നീട് ക്ലബിന്റെ സ്ഥിരം സ്റ്റാർട്ടിംഗ് ഇലവൻ അംഗം ആയിരുന്നു.

ഇപ്പോൾ കോപ അമേരിക്ക കഴിഞ്ഞ് വിശ്രമത്തിലാണ് വിദാൽ. ഈ സീസൺ കടുപ്പമേറിയതായിരുന്നു. അതുകൊണ്ട് ഇപ്പോൾ വിശ്രമമാണ് മനസ്സിനും ശരീരത്തിനും ആവശ്യം എന്ന് വിദാൽ പറഞ്ഞു. രണ്ടാഴ്ച കഴിഞ്ഞ് വിദാൽ ബാഴ്സലോണയ്ക്ക് ഒപ്പം ചേരും. ഡിയോങ്ങ് കൂടെ ടീമിൽ എത്തിയതോടെ ബാഴ്സലോണയിൽ വിദാലിന്റെ അവസരങ്ങൾ കുറയാനാണ് സാധ്യത.

Advertisement