” നെയ്മറിനെ ബാഴ്സലോണയിലേക്ക് തിരിച്ചെത്തിക്കില്ല”

- Advertisement -

ബ്രസിലിയൻ സൂപ്പർ താരം നെയ്മറിനെ ബാഴ്സലോണയിലേക്ക് തിരികെയെത്തിക്കുന്നതിനെക്കുറിച്ച് ചിന്തിക്കുന്നേയില്ലെന്ന് ബാഴ്സയുടെ പരിശിലകൻ എർണസ്റ്റോ വെൽവർദെ. നെയ്മർ ഇപ്പോളും പിഎസ്ജിയുടെ താരമാണെന്നും ബാഴ്സയിലേക്ക് നെയ്മർ തിരിച്ചുവരുമെന്ന രീതിയിലല്ല താൻ അടുത്ത സീസൺ പ്ലാൻ ചെയ്തിരിക്കുന്നതെന്നും ബാഴ്സയുടെ പരിശീലകൻ പറഞ്ഞു.

പിഎസ്ജിയിൽ തുടരാൻ നെയ്മറിന് താത്പര്യമില്ലെന്നത് പരസ്യമായ രഹസ്യമാണ്. സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച് റയലും ബാഴ്സയും നെയ്മറിനായി ശ്രമിക്കുന്നുണ്ട്. 2017ൽ ലോകറെക്കോർഡായ 222 മില്ല്യൺ യൂറോയ്ക്കാണ് നെയ്മർ ക്യാമ്പ് നൗ വിട്ട് പാരിസിലേക്ക് പോയത്.

Advertisement