പരിക്ക് മാറി, ഗലേയോ തിരികെ എത്തുന്നു!!

- Advertisement -

ഐ എസ് എൽ സെമി ഫൈനൽ മത്സരത്തിനിടെ ഗുരുതരമായ പരിക്കേറ്റ നോർത്ത് ഈസ്റ്റിന്റെ മിഡ്ഫീൽഡർ ഫെഡെറികോ ഗലേയോ തിരികെ എത്തുന്നു. താരം പരിക്ക് മാറിയതായും ഈ വരുന്ന സീസണിലും നോർത്ത് ഈസ്റ്റ് യുണൈറ്റഡിൽ ഉണ്ടാകുമെന്നും അറിയിച്ചു. ഇതുവരെ പിന്തുണ നൽകിയവർക്കും തനിക്കായി പ്രാർത്ഥിച്ചവർക്കും നന്ദിയും താരം അറിയിച്ചു.

ഐ എസ് എൽ സെമി ഫൈനലിൽ ബെംഗളൂരു സ്ട്രൈക്കർ മികു ഷോട്ട് എടുക്കുന്നതിനിടയിൽ നോർത്ത് ഈസ്റ്റ് മിഡ്ഫീൽഡറുടെ കാലിൽ കിക്ക് ചെയ്യുകയായിരുന്നു. ഈ കിക്ക് ഗലേയോയുടെ ഷിൻ ബോണിൽ രണ്ട് പൊട്ടലുകൾ ആയിരുന്നു ഉണ്ടാക്കിയത്. താരത്തിന്റെ കരിയറിന് തന്നെ ഭീഷണിയാകുന്ന പരിക്കായിരുന്നു ഇത്. എങ്കികുൻ കഠിന പ്രയത്നത്തിലൂടെ താരം ഇപ്പോൾ തിരിച്ചെത്തിയിരിക്കുകയാണ്. ഗലേയോ ട്രെയിനിങ്ങുകൾ പുനരാരംഭിച്ചു.

നോർത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ കഴിഞ്ഞ സീസണിലെ ഏറ്റവും മികച്ച മിഡ്ഫീൽഡർ ആയിരുന്നു ഗലേയോ. അഞ്ച് ഗോളുകളും നാലു അസിസ്റ്റും താരം കഴിഞ്ഞ സീസണിൽ സ്വന്തമാക്കിയിരുന്നു.

Advertisement