ചാമ്പ്യൻസ് ലീഗ് രണ്ടാം പാദ സെമിയിൽ ചെൽസിയെ നേരിടാൻ ഒരുങ്ങുന്ന റയൽ മാഡ്രിഡിന് വലിയ തിരിച്ചടി. അവരുടെ പ്രധാന സെന്റർ ബാക്കായ റാഫേൽ വരാനെയ്ക്ക് ഇന്നലെ പരിക്കേറ്റിരിക്കുകയാണ്. ഇന്നലെ ഒസാസുനയ്ക്ക് എതിരായ മത്സരത്തിൽ ആണ് വരാനെക്ക് പരിക്കേറ്റത്. മത്സരത്തിൽ ആദ്യ പകുതിയുടെ അവസാനം വരാനെ കളം വിട്ടിരുന്നു.
താരം ചെൽസിക്ക് എതിരെ കളിക്കുമോ എന്നത് സംശയമാണ്. എന്നാൽ ചെൽസിക്ക് എതിരെ റാമോസ് തിരികെ എത്തും എന്നത് ആശ്വാസം നൽകും. വാല്വെർദെയും ചെൽസിക്ക് എതിരെ ഉണ്ടാകും. ഫുൾബാക്കായ മെൻഡി ചെൽസിക്ക് എതിരെ ഉണ്ടാകില്ല. മാഡ്രിഡിൽ നടന്ന ആദ്യ പാദത്തിൽ ഇരു ടീമുകളും ഒരോ ഗോൾ വീതം അടിച്ച് സമനിലയിൽ പിരിഞ്ഞിരുന്നു.




![Resizedimage 2026 02 11 01 28 22 4384[1]](https://fanport.in/wp-content/uploads/2026/02/ResizedImage_2026-02-11_01-28-22_43841-150x150.webp)



