ലാലിഗയിലെ വാർ സിസ്റ്റത്തെ വിമർശിച്ച് ബാഴ്സലോണ ക്ലബ് പ്രസിഡന്റ് ബാർതമെയു രംഗത്ത്. താൻ എന്നും വാറിനു വേണ്ടി നിലനിന്ന ആളാണ്, എന്നാൽ ഇപ്പോൾ വിമർശനം ഉന്നയിച്ചു പോകും. ലോക്ക് ഡൗൺ കഴിഞ്ഞ ശേഷം വാർ ചില ടീമുകളെ സഹായിക്കുകയാണ് എന്ന് ബാർതമെയു പറഞ്ഞു. ചില ടീമുകൾക്ക് ഗുണമായും ചില ടീമുകൾക്ക് ദോഷമായും വാർ പ്രവർത്തിക്കുകയാണ്. ഇത് ഫുട്ബോൾ കാണുന്ന എല്ലാവർക്കും മനസ്സിലാകും എന്നും ബാർതമെയു പറഞ്ഞു.
വാറ് നല്ലതാണ്. പക്ഷെ അവരെടുക്കുന്ന തീരുമാനങ്ങൾ മെച്ചപ്പെടണം എന്നും അതിൽ സ്ഥിരത വേണമെന്നും ബാർതമെയു ആവശ്യപ്പെട്ടു. ലാലിഗയിൽ അടുത്തിടെ ആയി വാർ റയലിനെ സഹായിക്കുന്നുണ്ട് എന്ന് നേരത്തെ ബാഴ്സലോണ താരങ്ങളും രംഗത്ത് വന്നിരുന്നു. അതിനെ ന്യായീകരിച്ചാണ് ഇപ്പോൾ ക്ലബ് പ്രസിഡന്റിന്റെ വാക്കുകൾ.