“ഒരു 4-0ന്റെ പരാജയം ബാഴ്സലോണയെ ഇല്ലാതാക്കില്ല”

Newsroom

ഒരു 4-0ന്റെ പരാജയം ബാഴ്സലോണ എന്ന ക്ലബിന്റെ ഒരു സീസൺ ഇല്ലാതാക്കില്ല എന്ന് പരിശീലകൻ വാല്വെർഡെ. ആ പരാജയം ഉണ്ടായാലുൽ ഇല്ലെങ്കിലും ഈ സീസൺ വിജയമായിരുന്നു. വാല്വെർഡെ പറഞ്ഞു‌. ഈ സീസണിൽ ലാലിഗ കിരീടം നേടിയ ബാഴ്സലോണ കോപ ഡെൽ റേ കിരീടവും നേടാമെന്ന പ്രതീക്ഷയിലാണ്‌. അതുകൊണ്ട് തന്നെ ഈ സീസൺ മോശമല്ല എന്ന് പരിശീലകൻ പറഞ്ഞു.

ലിവർപൂളിനോട് ഏറ്റ പരാജയം 4-0 ആയതു കൊണ്ട് വൻ വേദന അത് നൽകുന്നു എന്നും അദ്ദേഹം പറഞ്ഞു. ലിവർപൂളിനെതിരെ ബാഴ്സലോണ ആദ്യ പകുതിയിൽ മികച്ചു നിന്നെന്ന് പറഞ്ഞ വാല്വെർഡെ തുടരെ പിറന്ന രണ്ട് ഗോളുകളാണ് പ്രശ്നമായത് എന്നും പറഞ്ഞു. താൻ അടുത്ത സീസണിലും ബാഴ്സലോണയിൽ ഉണ്ടാകുമെന്നും ക്ലബ് ഡയ്യറകടർ ബോർഡിന് തന്നിൽ വിശ്വാസമുണ്ട് എന്നും വാല്വെർഡെ പറഞ്ഞു.