വാല്വെർഡെയ്ക്ക് ലാലിഗയിൽ ഇന്ന് 400ആം മത്സരം

- Advertisement -

ബാഴ്സലോണ പരിശീലകൻ വാല്വെർഡെ ഇന്ന് ഇറങ്ങുന്നത് തന്റെ 400ആം ലാലിഗ മത്സരത്തിനാകും. ഇന്ന് വിയ്യാറയലിനെ ആണ് വാല്വെർഡെ നാഞ്ഞൂറാം മത്സരത്തിൽ നേരിടുക. 400 ലാലിഗ മത്സരങ്ങൾ പൂർത്തിയാക്കുന്ന 16ആമത്തെ പരിശീലകൻ മാത്രമാണ് വാല്വെർഡെ. കഴിഞ്ഞ സീസണിൽ ആയിരുന്നു വാല്വെർഡെ ബാഴ്സലോണയിൽ എത്തിയത്.

ഇതിനു മുമ്പ് അത്ലറ്റിക്ക് ക്ലബ്, എസ്പാൻയോൾ, വിയ്യാറയൽ, വലൻസിയ എന്നീ ടീമുകളെയും വാല്വെർഡെ പരിശീലിപ്പിച്ചിട്ടുണ്ട്. നാഞ്ഞൂറിൽ 228 മത്സരങ്ങളും അത്ലറ്റിക്ക് ക്ലബിനൊപ്പം ആയിരുന്നു. എസ്പാൻയോൾ 76, ബാഴ്സലോണ 51, വിയ്യാറയൽ 20, വലൻസിയ 24 എന്നിങ്ങനെയാണ് വാല്വെർഡെയുടെ ലാലിഗയിലെ മത്സരങ്ങളുടെ കണക്ക്.

ഇതുവരെ 399 മത്സരങ്ങളിൽ നിന്ന് 182 വിജയങ്ങൾ, 99 സമനില, 118 പരാജയം എന്നാണ് അദ്ദേഹത്തിന്റെ റെക്കോർഡ്. ഇന്ന് തന്റെ പഴയ ക്ലബിനെതിരെ ആണ് വാല്വെർഡെ ഇറങ്ങുന്നത് എന്ന പ്രത്യേകതയും ഉണ്ട്.

Advertisement