ഗോളടി നിർത്താതെ ഫാബിയോ ക്വാഗ്ലിയറില്ല

- Advertisement -

സീരി എയിൽ ഗോളടി നിർത്താതെ ഫാബിയോ ക്വാഗ്ലിയറില്ല. ഇന്നലെ ബൊളോഞ്ഞായ്ക്കതിരായ മത്സരത്തിൽ നേടിയ ഗോളുകൾ സാംപ്‌ടോറിയയുടെ എക്കാലത്തെയും മികച്ച ആറാമത്തെ ഗോൾ വേട്ടക്കാരനാക്കി മാറ്റി. അതിനോടൊപ്പം തന്നെ സീരി എ യിലെ എക്കാലത്തെയും മികച്ച ഗോൾ വേട്ടക്കാരിൽ 36 മതാവാനും ഫാബിയോ ക്വാഗ്ലിയറില്ലക്ക് സാധിച്ചു. അടുത്ത മാസം മുപ്പത്തിയാറു വയസാകുന്ന ഫാബിയോ ടോപ്പ് ഫൈവ് ലീഗുകളിലെ ഏറ്റവും പ്രായം കൂടിയ ഈ സീസണിൽ അഞ്ച് ഗോളെങ്കിലും അടിച്ച താരമാണ്.

ഇറ്റാലിയൻ ലീഗിൽ എട്ടു വ്യത്യസ്ത ക്ലബ്ബുകൾക്കായി ഫാബിയോ ക്വാഗ്ലിയറില്ല കളിച്ചിട്ടുണ്ട്. യുവന്റസിനൊപ്പം മൂന്നു ഇറ്റാലിയൻ കിരീടങ്ങളും അദ്ദേഹം നേടി. ഇറ്റലിക്ക് വേണ്ടി 25 മത്സരങ്ങളിൽ ബൂട്ടണിഞ്ഞ അദ്ദേഹം ഇന്നലെ നേടിയത് 134th സീരി എ ഗോളാണ്.

Advertisement