ബാഴ്സലോണ പരിശീലകൻ ഏർണസ്റ്റോ വാല്വെർഡെ ക്ലബുമായി കരാർ പുതുക്കി. 2019-20 സീസൺ അവസാനം വരെ നീണ്ടു നിക്കുന്ന കരാറിലാണ് വാല്വെർഡെ ഒപ്പുവെച്ചിരിക്കുന്നത്. ബാഴ്സലോണയ്ക്ക് ആവശ്യമുണ്ട് എങ്കിൽ 2021 വരെ കരാർ നീട്ടാനുള്ള ഉപാധിയും കരാറിൽ ഉണ്ട്. ഇപ്പോൾ ലീഗിൽ ഒന്നാമത് ഉണ്ട് എന്നതും കോപ്പ ഡെൽ റേ, ചാമ്പ്യൻസ് ലീഗ് കിരീട പ്രതീക്ഷകൾ നിലനിൽക്കുന്നുണ്ട് എന്നതും കണക്കിലാക്കിയാണ് വാല്വെർഡെയ്ക്ക് ബാഴ്സലോണ പുതിയ കരാർ നൽകിയത്.
കഴിഞ്ഞ സീസണിൽ ആയിരുന്നു വാല്വെർഡെ ബാഴ്സലോണയിൽ എത്തിയത്. ഇതിനു മുമ്പ് അത്ലറ്റിക്ക് ക്ലബ്, എസ്പാൻയോൾ, വിയ്യാറയൽ, വലൻസിയ എന്നീ ടീമുകളെയും വാല്വെർഡെ പരിശീലിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ സീസണിൽ ബാഴ്സലോണക്ക് ലാ ലിഗയും കോപ ഡെൽ റയും നേടിക്കൊടുക്കാൻ വാല്വെർഡെയ്ക്ക് കഴിഞ്ഞിരുന്നു. ഈ സീസണിൽ സൂപ്പർ സ്പാനിഷ് കപ്പും ബാഴ്സ വാല്വെർഡെയ്ക്ക് കീഴിൽ സ്വന്തമാക്കിയിരുന്നു.