98ആം മിനുട്ടിൽ വിജയം കൈവിട്ട് വലൻസിയ

- Advertisement -

ലാലിഗയിൽ ഇന്നലെ നടന്ന വലൻസിയയും ലെവന്റെയും തമ്മിലുള്ള പോരാട്ടത്തിന് നാടകീയമായ അവസാനം. മത്സരത്തിന്റെ ആദ്യ 89 മിനുട്ടിൽ രണ്ട് ടീമുകൾക്കും ഒരു ഗോൾ പോലും നേടാൻ ആയിരുന്നില്ല. 90ആം മിനുട്ടിൽ അതിഥേയരായ വലൻസിയ റോഡ്രിഗോയിലൂടെ ലീഡ് എടുത്തു. അവസാന നിമിഷം വിജയ ഗോൾ നേടിയ സന്തോഷത്തിൽ ആയിരുന്നു വലൻസിയ.

എന്നാൽ ആ സന്തോഷം അധികം നീണ്ടു നിന്നില്ല. ഇഞ്ച്വറി ടൈമിൽ ലെവന്റെയ്ക്ക് ഒരു പെനാൾട്ടി ലഭിച്ചു. 98ആം മിനുട്ടിൽ മെലെറോയിലൂടെ ലെവന്റെ സമനില ഗോളും നേടി. റോഗെർ ചുവപ്പ് കണ്ടതിനാൽ 74ആം മിനുട്ട് മുതൽ 10പേരുമായായിരുന്നു ലെവന്റെ കളിച്ചിരുന്നത്. എന്നിട്ടും സമനില നേടാൻ ആയത് ലെവന്റെയ്ക്ക് ആശ്വാസം നൽകും. ഈ സമനില വലൻസിയയുടെ ചാമ്പ്യൻസ് ലീഗ് യോഗ്യത പ്രതീക്ഷയ്ക്ക് വലിയ തിരിച്ചടിയാണ്. ഇപ്പോൾ 28 മത്സരങ്ങളിൽ നിന്ന് 43 പോയന്റുമായി ഏഴാം സ്ഥനത്താണ് വലൻസിയ ഉള്ളത്.

Advertisement