ബാഴ്സലോണ ഇന്ന് ഇറങ്ങും, സ്ക്വാഡ് അറിയാം

- Advertisement -

നീണ്ട കാലത്തെ ഇടവേളയ്ക്ക് ശേഷം ബാഴ്സലോണ ഇന്ന് ഫുട്ബോൾ മൈതാനത്തിൽ ഇറങ്ങും. ഇന്ന് ലാലിഗയിൽ മയ്യോർക്കയെ ആണ് ബാഴ്സലോണ നേരിടുന്നത്. ഇന്നത്തെ മത്സരത്തിനായുള്ള സ്ക്വാഡ് ബാഴ്സലോണ പ്രഖ്യാപിച്ചു. നീണ്ട കാലത്തെ പരിക്കിനു ശേഷം എത്തുന്ന ലൂയിസ് സുവാരസ് ഇന്ന് ബാഴ്സലോണക്കായി ഇറങ്ങും.

മെസ്സി, ഗ്രീസ്മൻ, തുടങ്ങി പ്രമുഖർ ഒക്കെ ബാഴ്സലോണ സ്ക്വാഡിൽ ഉണ്ട്. സസ്പെൻഷനിൽ ഉള്ള ലെങ്ലെറ്റ് സ്ക്വാഡിൽ ഇല്ല. എന്നാൽ പരിക്ക് മാറി എത്തുന്ന ഉംറ്റിറ്റി ടീമിൽ ഉണ്ട്. അതുകൊണ്ട് തന്നെ ഉംറ്റിറ്റിയും പികെയും ആകും ഇന്ന് സെന്റർ ബാക്ക് പൊസിഷനിൽ ഇറങ്ങുക. ഇന്ന് രാത്രി 1.30നാണ് മത്സരം നടക്കുന്നത്.

Advertisement