“ബാഴ്സലോണ- നാപോളി പോരാട്ടം ക്യാമ്പ് നൗവിൽ തന്നെ നടക്കും”

- Advertisement -

ചാമ്പ്യൻസ് ലീഗിലെ ബാഴ്സലോണ- നാപോളി പോരാട്ടം ക്യാമ്പ് നൗവിൽ വെച്ച് തന്നെ നടക്കുമെന്ന് യുവേഫ. സ്പെയിനിൽ കൊറോണ കേസുകൾ വർദ്ധിക്കുന്നതിനാൽ പോർച്ചുഗല്ലിലേക്ക് ചാമ്പ്യൻസ് ലീഗ് പോരാട്ടം മാറ്റാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ യുവേഫ സ്റ്റേറ്റ്മെന്റ് അനുസരിച്ച് ബാഴ്സയുടെ ഹോം ഗ്രൗണ്ടിൽ വെച്ച് ഷെഡ്യൂൾ ചെയ്ത പ്രകാരം തന്നെ കളി നടക്കും. യുവേഫ സ്പെയിനിലെ സ്ഥീതിഗതികൾ കൃത്യമായി നിരീക്ഷിക്കുന്നുണ്ടെന്ന് യുവേഫ പറയുകയും ചെയ്തു.

സ്പെയിനിൽ റയൽ അടക്കം അഞ്ചോളം ക്ലബ്ബുകളിലെ താരങ്ങൾക്ക് കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. ചാമ്പ്യൻസ് ലീഗിൽ നേപ്പിൾസിൽ നടന്ന ആദ്യ പാദ‌മത്സരത്തിൽ ഒരു ടീമുകളും ഓരോ ഗോൾ വീതമാണ് നേടിയിരുന്നത്. ബാഴ്സലോണക്ക് വേണ്ടി ഗ്രീസ്മാനും നാപോളിക്ക് വേണ്ടി മെർട്ടൻസും ഗോളടിച്ച കളിയിൽ ആർടൂറോ വിദാൽ ചുവപ്പ് കണ്ട് കളം വിട്ടിരുന്നു.

Advertisement