“ഇന്ത്യ പരാജയപ്പെടുത്താൻ പ്രയാസമുള്ള ടീമായി മാറി” – സ്റ്റിമാച്

- Advertisement -

ഇന്ത്യൻ ഫുട്ബോൾ ടീം മെച്ചപ്പെടുകയാണ് എന്ന് പരിശീലകൻ ഇഗോർ സ്റ്റിമാച്. തന്റെ കീഴിൽ ഉള്ള ടീം ഇന്ത്യയെ ഇപ്പോൾ പരാജയപ്പെടുത്തുക പ്രയാസമാണ്. ലോകത്തെ ഏതു ടീം വന്നാലും ഇന്ത്യയെ പരാജയപ്പെടുത്തുക എളുപ്പമായിരിക്കില്ല എന്നും സ്റ്റിമാച് ടൈംസ് ഓഫ് ഇന്ത്യക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ഇന്ത്യ വിജയിക്കുന്നില്ല എന്നതിൽ തനിക്ക് വലിയ വിഷമം ഇല്ല. കാരണം ടീം മെച്ചപ്പെട്ട് വരുന്നത് തനിക്ക് കാണാൻ ആകുന്നുണ്ട്. സ്റ്റിമാച് പറഞ്ഞു.

ഇനി അറ്റാക്കിംഗ് 3-ൽ മെച്ചപ്പെടുകയാണ് ലക്ഷ്യം. തങ്ങളെക്കാൾ ചെറിയ ടീമുകൾക്ക് എതിരെ ഗോൾ കണ്ടെത്താൻ ഇന്ത്യ വിഷമിക്കുന്നുണ്ട്. അതിനുള്ള പരിഹാരം ഉടൻ കണ്ടെത്തും. സ്റ്റിമാച് പറഞ്ഞു. ഖത്തറിനെതിരെ നേടിയ സമനില ഇന്ത്യയുടെ കരുത്താണ് കാണിച്ചു തന്നത് എന്നും ഒരിക്കൽ കൂടെ ഖത്തറിനെ വിറപ്പിക്കാനുള്ള മികവ് ഇന്ത്യക്ക് ഉണ്ട് എന്നും സ്റ്റിമാച് പറഞ്ഞു.

Advertisement