ബാഴ്സലോണയുടെ ഒന്നാം നമ്പർ ഗോൾ കീപ്പർ ടെർ സ്റ്റെഗൻ തന്റെ കരാർ പുതുക്കനുള്ള ചർച്ച ഇപ്പോൾ നിർത്തി വെച്ചിരിക്കുകയാണ് എന്ന് അറിയിച്ചു. ഇപ്പോൾ കരാർ ചർച്ചയ്ക്കുള്ള സമയമല്ല. അതിലും പ്രധാനപ്പെട്ട പലതുമാണ് ലോകത്ത് നടക്കുന്നത് എന്നും ബാഴ്സലോണ ഗോൾകീപ്പർ ഇൻസ്റ്റഗ്രാമിൽ പറഞ്ഞു. എന്നാൽ ചർച്ചകൾ ആരംഭിച്ചിരുന്നു എന്നും അത് നിർത്തിവെച്ചതാണ് ഇപ്പോൾ എന്നും അദ്ദേഹം പറഞ്ഞു.
താൻ ബാഴ്സലോണയിൽ സന്തോഷവാനാണ്. ഇതിൽ കൂടുതൽ എന്താണ് വേണ്ടത് എന്മും ടെർ സ്റ്റേഗൻ പറഞ്ഞു. ഇതുവരെ 5 തവണ ക്ലബും ടെർസ്റ്റേഗന്റെ ഏജന്റും തമ്മിൽ ചർച്ചകൾ നടത്തി എങ്കിലും കരാറിൽ തീരുമാനം ആയില്ല എന്നാണ് സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ടെർ സ്റ്റേഗൻ 10 മില്യൺ യൂറോ ഒരു വർഷം വേതനമായി വേണം എന്നാണ് ആവശ്യപ്പെടുന്നത്. അത് നൽകാൻ ബാഴ്സലോണ ഇതുവരെ തയ്യാറായിട്ടില്ല.2025വരെ ജർമ്മൻ ഗോൾ കീപ്പറെ ബാഴ്സലോണയിൽ നിർത്തുന്ന ഒരു പുതിയ കരാർ ക്ലബ് ടെർ സ്റ്റേഗനു വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ താരം അത് നിരസിക്കുകയായിരുന്നു.
2014ൽ ആയിരുന്നു ടെർസ്റ്റേഗൻ ബാഴ്സലോണയിൽ എത്തിയത്. അവസാന വർഷങ്ങളിൽ പകരം വെക്കാനില്ലാത്ത പ്രകടനം തന്നെ അദ്ദേഹത്തിന് കാഴ്ചവെക്കാൻ ആയിരുന്നു. ബാഴ്സലോണക്ക് ഒപ്പം ഇതുവരെ നാലു ലാലിഗ കിരീടവും ഒരു ചാമ്പ്യൻസ് ലീഗ് കിരീടവും ടെർ സ്റ്റേഗൻ സ്വന്തമാക്കിയിട്ടുണ്ട്.