മാഞ്ചസ്റ്റർ സിറ്റിയുടെ വിലക്ക് നീക്കിയതിനെതിരെ പ്രതികരണവുമായി ലാ ലീഗ പ്രസിഡന്റ് ഹാവിയർ തെബാസ് രംഗത്ത്. മാഞ്ചസ്റ്റർ സിറ്റിയെ യൂറോപ്പ്യൻ ടൂർണമെന്റുകളിൽ നിന്ന് രണ്ട് സീസണുകളിലേക്ക് വിലക്ക് നൽകിയ യുവേഫയുടെ നടപടിയാണ് കോർട് ഒഫ് ആട്രിബ്യൂഷൻ & സ്പോർട് റദ്ദാക്കിയത്. യുവേഫയുടെ ഫെയർ പ്ലേ നിയമം തെറ്റിച്ചതിനായിരുന്നു നേരത്തെ സിറ്റിയെ രണ്ട് സീസണിൽ യൂറോപ്പിൽ നിന്ന് യുവേഫ വിലക്കിയത്.
ഇതിനെതിരെ ശക്തമായ പ്രതികരണമാണ് തെബാസ് നടത്തിയത്. കോർട് ഒഫ് ആട്രിബ്യൂഷൻ & സ്പോർട് (CAS) എന്ത് അധികാരമാണ് ഉള്ളതെന്ന കാര്യത്തിൽ അദ്ദേഹം സംശയം പ്രകടപ്പിച്ചു. CAS ന്റെ സ്റ്റാൻഡേർഡിലും തർക്കങ്ങൾ ഉണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഫുട്ബോളിലെ പരാതിപരിഹാരങ്ങൾ കാണാനുള്ള സ്റ്റാൻഡേർഡ് CASനില്ലെന്നാണ് തെബാസിന്റെ വിമർശനം. പിഎസ്ജിയുടേയും മാൻ സിറ്റിയുടേയും കടുത്ത വിമർശകൻ കൂടിയാണ് തെബാസ്. ഖത്തറിലേയും യുഎഇയിലേയും രാജകുടുംബങ്ങളുടെ ബിസിനസ് മോഡൽ മോഡേൺ ഫുട്ബോളിനെ തകർക്കുന്നു എന്ന അഭിപ്രായക്കാരൻ കൂടിയാണ് അദ്ദേഹം.