ഇറ്റാലിയൻ പൗരത്വം നേടാൻ ഉള്ള പരീക്ഷയിൽ തട്ടിപ്പ്, സുവാരസിനെതിരെ അന്വേഷണം

20200922 173134

കഴിഞ്ഞ ആഴ്ച ഇറ്റാലിയ പൗരത്വം നേടുന്നതിന് മുന്നോടിയായി ഇറ്റാലിയൻ ഭാഷ പരീക്ഷയിൽ പങ്കെടുത്ത ബാഴ്സലോണ താരം സുവാരസ് തട്ടിപ്പ് നടത്തിയതായി പ്രാഥമിക നിഗമനം. പരീക്ഷയിൽ ചോദിക്കുമായിരുന്ന ചോദ്യങ്ങൾ മുഴുവൻ മുൻ കൂട്ടി തന്നെ സുവാരസിന് അറിയാമായിരുന്നു. ചോദ്യങ്ങൾ ആരോ ചോർത്തി നൽകിയതാണെന്നും ഇതിൽ വഞ്ചന നടന്നിട്ടുണ്ട് എന്നുമാണ് കണ്ടെത്തൽ. ഇതിൽ ഇറ്റലി ഔദ്യോഗിക അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്.

ഇറ്റലിയിലേക്ക് ട്രാൻസ്ഫർ നടത്തുന്നത് എളുപ്പമാക്കാൻ വേണ്ടി ആയിരുന്നു സുവാരസ് ഇറ്റാലിയൻ ഭാഷ പരീക്ഷയ്ക്ക് എത്തിയത്. മുപ്പത് ചോദ്യങ്ങൾക്ക് അര മണിക്കൂറിൽ തന്നെ ഉത്തരം നൽകി സുവാരസ് മടങ്ങി ഇരുന്നു. എന്നാൽ സാധാരണ ഗതിയിൽ രണ്ട് മണിക്കൂറോളം എടുക്കുന്ന പരീക്ഷയാണിത്. സുവാരസിന് ആരോ ചോദ്യങ്ങൾ മുൻകൂട്ടി നൽകിയത് കൊണ്ടാണ് ഇത് സംഭവിച്ചത് എന്ന് ഇറ്റാലിയൻ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്യുന്നു. കരിയറിൽ ഉടനീളം വിവാദങ്ങൾക്കൊപ്പം സഞ്ചരിച്ച സുവാരസിന് ഒരു പുതിയ വിവാദം കൂടെ ഇതിലൂടെ ലഭിച്ചിരിക്കുകയാണ്.

Previous articleമുംബൈ – ചെന്നൈ പോരാട്ടത്തിന് 200 മില്യണ്‍ വ്യൂവര്‍ഷിപ്പ്
Next articleലംപാർഡിന്റെ ടീമിൽ ഭാവിയില്ല, റൂഡിഗർ ചെൽസി വിടാനൊരുങ്ങുന്നു