ലംപാർഡിന്റെ ടീമിൽ ഭാവിയില്ല, റൂഡിഗർ ചെൽസി വിടാനൊരുങ്ങുന്നു

- Advertisement -

ഫ്രാങ്ക് ലംപാർഡിന്റെ ഭാവി പദ്ധതികളിൽ ജർമ്മൻ ഡിഫൻഡർ അന്റോണിയോ റൂഡിഗർ ഇല്ല എന്ന് സൂചന. പരിക്ക് ഇല്ലാത്ത താരത്തെ പക്ഷെ സീസണിലെ ആദ്യത്തെ 2 മത്സരങ്ങളിലും ടീമിൽ ഉൾപ്പെടുത്താൻ ലംപാർഡ് തയ്യാറായിരുന്നില്ല. ഇതോടെ താരം മറ്റു ടീമുകളിലേക്ക് മാറാൻ ഒരുങ്ങുന്നു എന്നാണ് ലണ്ടനിൽ നിന്നുള്ള റിപ്പോർട്ടുകൾ.

തിയാഗോ സിൽവയുടെ വരവോടെ ചെൽസിയിൽ സൂമ, ക്രിസ്റ്റിയൻസൻ എന്നിവർക്ക് ഒപ്പം ഫിക്കായോ തിമോറിയും ഉണ്ട്. നിലവിൽ റൂഡിഗറിന് പകരം തിമോറിക്കാണ് ലംപാർഡ് സ്ഥാനം നൽകിയത്. 2017 ൽ റോമയിൽ നിന്നാണ് ചെൽസി റൂഡിഗറിനെ വാങ്ങിയത്.

Advertisement