സുവാരസ് പൂർണ്ണ ഫിറ്റ്നെസ് വീണ്ടെടുത്തു, പരിശീലനത്തിന് ഇറങ്ങും

ബാഴ്സലോണ താരം ലൂയിസ് സുവാരസ് പൂർണ്ണ ഫിറ്റ്നെസിലേക്ക് മടങ്ങിയെത്തി. പരിശീലനം തുടങ്ങാൻ വേണ്ടി ലാലിഗ ക്ലബുകൾ ഒരുങ്ങുന്നതിനിടയിൽ ആണ് സുവാരസ് ഫിറ്റ്നെസ് വീണ്ടെടുത്തതായി ബാഴ്സലോണ മെഡിക്കൽ ടീം അറിയിച്ചിരിക്കുന്നത്. ബാഴ്സലോണയ്ക്ക് ഇത് വലിയ കരുത്താകും. സുവാരസിന്റെ അഭാവത്തിൽ ഗോളടിക്കുന്ന കാര്യത്തിൽ ബാഴ്സലോണ ഏറെ ബുദ്ധിമുട്ടിയിരുന്നു..

കാലിൽ ശസ്ത്രക്രിയ നടത്തിയതിനാൽ അവസാന മാസങ്ങളിൽ സുവാരസ് ബാഴ്സക്ക് ഒപ്പം ഉണ്ടായിരുന്നില്ല. ഈ സീസൺ തുടക്കത്തിൽ സുവാരസ് ഗംഭീര ഫോമിൽ ആയിരുന്നു കളിച്ചു കൊണ്ടിരുന്നത്. സുവാരസ് മടങ്ങി എത്തിയാൽ അത് കിരീട പോരാട്ടത്തിൽ ബാഴ്സക്ക് വലിയ കരുത്താകും.