ബാഴ്സലോണ ക്ലബിൽ സുവാരസ് ഇനി ഉണ്ടാകില്ല എന്ന് ഉറപ്പാകുന്നു. സുവാരസിനോട് ബാഴ്സലോണ വിടാൻ ക്ലബ് തന്നെ നിർദ്ദേശം നൽകിയതായാണ് വിവരങ്ങൾ. ബാഴ്സലോണയുടെ പുതിയ പരിശീലകൻ കോമാൻ തന്നെ സുവാരസ് ക്ലബ് വിടും എന്ന സൂചന നൽകി. സുവാരസ്, റാകിറ്റിച്, ഉംറ്റിറ്റി എന്നിവർക്ക് ഒക്കെ ക്ലബ് വിടാം എന്നാണ് കോമന്റെ നിർദ്ദേശം. സുവാരസ് അയാക്സിലേക്ക് പോകുമെന്നാണ് കരുതപ്പെടുന്നത്.
സുവാരസിനെ നൽകി പകരം അയാക്സിന്റെ വാൻ ഡെ ബീകിനെ സ്വന്തമാക്കാൻ ആണ് ബാഴ്സലോണ ആലോചിക്കുന്നത്.സുവാരസിനായി ഡച്ച് ക്ലബായ അയാക്സ് ബാഴ്സലോണയെ സമീപിച്ചിട്ടുണ്ട്. മുമ്പ് അയാക്സിൽ കളിച്ച് മികവ് തെളിയിച്ചിട്ടുള്ള താരമാണ് സുവാരസ്. 2007 മുതൽ 2011വരെ ആയിരുന്നു സുവാരസ് അയാക്സിൽ കളിച്ചിരുന്നത്. അവിടെ നൂറിലധികം മത്സരങ്ങൾ കളിച്ച താരം 80ൽ അധികം ഗോൾ നേടിയിരുന്നു. അവിടെ നിന്നായിരുന്നു വലൊയ ട്രാൻഫ്സ്റിൽ സുവാരസ് ലിവർപൂളിലേക്ക് എത്തിയത്. പിന്നീട് 2014ൽ ബാഴ്സലോണയിലും എത്തി. അവസാന ആറു സീസണുകളിൽ മെസ്സി കഴിഞ്ഞാൽ ബാഴ്സലോണയുടെ ഏറ്റവും വലിയ താരം സുവാരസ് തന്നെ ആയിരുന്നു. ബാഴ്സലോണക്ക് ഒപ്പം നാലു ലീഗ് കിരീടങ്ങളും ഒരു ചാമ്പ്യൻസ് ലീഗുമുൾപ്പെടെ 14 കിരീടങ്ങൾ സുവാരസ് നേടിയിട്ടുണ്ട്.