സുവാരസ് ഇരട്ട ഗോളുകളിൽ അത്ലറ്റിക്കോ മാഡ്രിഡ് തിരിച്ചുവരവ്

20210922 020043
Credit: Twitter

ലാലിഗയിൽ നിലവിലെ ചാമ്പ്യന്മാരായ അത്ലറ്റിക്കോ മാഡ്രിഡ് വിജയ വഴിയിൽ. ഇന്ന് ഗെറ്റഫെക്ക് എതിരെ തുടക്കത്തിൽ പിറകിൽ പോയ ശേഷം തിരിച്ചടിച്ചാണ് അത്ലറ്റിക്കോ മാഡ്രിഡ് വിജയിച്ചത്. ഇഞ്ച്വറി ടൈമിലെ ഗോളടക്കം രണ്ടു ഗോളുകൾ നേടി സുവാരസ് ആണ് അത്ലറ്റിക്കോ മാഡ്രിഡിന് ജയം നൽകിയത്. ആദ്യ പകുതിക്ക് അവസാനം അത്ലറ്റിക്കോ ഗോൾ കീപ്പർ ഒബ്ലകിന്റെ അപൂർവ്വമായ പിഴവിൽ നിന്നായിരുന്നു ഗെറ്റഫെയുടെ ഗോൾ. മിട്രോവിചായിരുന്നു ഗോൾ നേടിയത്.

കളിയിൽ ഗെറ്റഫെ താരം അലേന ചുവപ്പ് കാർഡ് വാങ്ങിയതാണ് കളി മാറ്റിയത്. 74ആം മിനുട്ടിലായിരുന്നു ചുവപ്പ് കാർഡ്. ഇതിനു പിന്നാലെ 78ആം മിനുട്ടിൽ ലൂയിസ് സുവാരസ് അത്ലറ്റിക്കോ മാഡ്രിഡിന് സമനില നൽകി. 90ആം മിനുട്ടിൽ സുവാരസിന്റെ വക തന്നെ ആയിരുന്നു വിജയ ഗോൾ. ഗ്രീസ്മൻ ഇന്നും 67 മിനുട്ടോളം കളിച്ചെങ്കിലും താരത്തിന് ഇന്നും തിളങ്ങാൻ ആയില്ല.

6 മത്സരങ്ങളിൽ നിന്ന് 14 പോയിന്റുമായി ലീഗിൽ ഒന്നാമത് നിൽക്കുകയാണ് അത്ലറ്റിക്കോ മാഡ്രിഡ്.

Previous article“തന്റെ ബൗളർമാരെ തനിക്ക് വിശ്വാസം ഉണ്ടായിരുന്നു” – സഞ്ജു സാംസൺ
Next articleവിജയം തുടർന്ന് ഇന്റർ മിലാൻ