കൊറൊണാ കാരണം സ്പെയിനിലെ ഫുട്ബോൾ മത്സരങ്ങൾ ഒക്കെ നിർത്തിവെച്ച സാഹചര്യത്തിൽ വലിയ സാമ്പത്തിക നഷ്ടം തന്നെ കായിക മേഖല നേരിടും. ലാലിഗ ഉൾപ്പെടെയുള്ള സ്പെയിനിലെ ഫുട്ബോളുകൾ ഇപ്പോൾ താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. ഈ സീസണിലെ ബാക്കി മത്സരങ്ങൾ നടന്നില്ല എങ്കിൽ അത് സ്പാനിഷ് ഫുട്ബോൾ അസോസിയേഷനും ക്ലബുകൾക്കും തീരാ നഷ്ടം തന്നെ നൽകും.
ഏകദേശം 700മില്യൺ ആകും ഈ സീസൺ പുനരാരംഭിച്ചില്ല എങ്കിൽ സ്പാനിഷ് ഫുട്ബോളിന് ഉണ്ടാവുന്നത്. 700മില്യൺ യൂറോ എന്നാൽ അത് 5000 കോടി രൂപയ്ക്ക് മുകളിൽ വരും. ലാലിഗയുടെ ടെലികാസ്റ്റ് വരുമാനത്തിൽ നിന്ന് മാത്രം 490മില്യണോളം നഷ്ടമാകും ഈ പുതിയ സാഹചര്യം കൊണ്ട് ഉണ്ടാവുക. കൊറൊണാ പെട്ടെന്ന് മാറുമെന്നും ഫുട്ബോൾ സീസൺ പുനരാരംഭിക്കാൻ കഴിയും എന്നുമാണ് ലോക ഫുട്ബോൾ പ്രേമികളും പ്രതീക്ഷിക്കുന്നത്.