സിമിയോണി തന്നെ അത്ലറ്റിക്കോ മാഡ്രിഡിനെ നയിക്കും, പുതിയ കരാർ ഒപ്പുവെച്ചു

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

അത്ലെറ്റിക്കോ മാഡ്രിഡ് കോച്ച് ഡീഗോ സിമിയോണി 2024 വരെ ക്ലബിൽ കരാർ നീട്ടിയതായി ലാ ലിഗ ചാമ്പ്യൻമാർ അറിയിച്ചു. സിമിയോണിയും അദ്ദേഹത്തിന്റെ മുഴുവൻ കോച്ചിംഗ് സംഘവും പുതുതായി കരാർ ഒപ്പുവെച്ചിട്ടുണ്ട്. 2011ൽ ആയിരുന്നു പരിശീലകനായി അത്ലറ്റിക്കോയിലേക്ക് സിമിയോണി എത്തിയത്.

അതിനു മുമ്പ് കളിക്കാരനായി അഞ്ച് വർഷത്തോളം അദ്ദേഹം അത്ലറ്റിക്കോ മാഡ്രിഡിനൊപ് ഉണ്ടായിരുന്നു. 1996ൽ അത്ലറ്റിക്കോയ്ക്ക് ഒപ്പം സ്പെയിനിൽ ഡബിളും നേടിയിട്ടുണ്ട്. സിമിയോണി പരിശീലകനായിരുന്ന സമയത്ത് രണ്ട് ലാ ലിഗാ കിരീടങ്ങളും (2014, 2021) രണ്ട് യൂറോപ്പ ലീഗുകളും (2012, 2018) ഉൾപ്പെടെ എട്ട് കിരീടങ്ങൾ അറ്റ്ലെറ്റിക്കോ നേടിയിട്ടുണ്ട്. റയൽ മാഡ്രിഡിനെതിരായ രണ്ട് ചാമ്പ്യൻസ് ലീഗ് ഫൈനലുകളിലും ഈ കാലഘട്ടത്തിൽ നടന്നു. നിലവിലെ ലാലിഗ ചാമ്പ്യന്മാർക്ക് കിരീടം നിലനിർത്തി കൊടുക്കുക ആകും സിമിയോണിയുടെ ലക്ഷ്യം.