ചെൽസിയുമായി കരാറായി, ജിറൂദ് മിലാനിലേക്ക്

20210708 222448

ചെൽസി സ്‌ട്രൈക്കർ ഒലിവിയെ ജിറൂദ് ഇറ്റാലിയൻ ക്ലബ്ബായ മിലാനിലേക്ക്. താരത്തിന്റെ കൈമാറ്റത്തിനായി ചെൽസിയും മിലാനും ധാരണയിൽ എത്തിയതായി ഇറ്റാലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 2 മില്യൺ യൂറോയോളം താരത്തെ വിട്ട് കിട്ടാൻ മിലാൻ ചെൽസിക്ക് നൽകണം.

2018 ൽ ആഴ്സണലിൽ നിന്നാണ് താരം ചെൽസിയിൽ എത്തിയത്. കൂടുതൽ സമയം പകരകാരുടെ ബെഞ്ചിൽ ആയിരുന്നെകിലും ചെൽസിക്കായി നിർണായക ഗോളുകൾ നേടാൻ താരത്തിനായി. 2019 യൂറോപ്പ ലീഗ് ജയത്തിൽ താരം നിർണായക പങ്കാണ് വഹിച്ചത്. കൂടാതെ ചെൽസിക്ക് ഒപ്പം എഫ് എ കപ്പ്, യുവേഫ ചാമ്പ്യൻസ് ലീഗ് കിരീടങ്ങളും താരം നേടിയിട്ടുണ്ട്.

Previous articleസഞ്ജുവിനെക്കാള്‍ കൂടുതൽ സാധ്യത ഇഷാന്‍ കിഷന് – സഞ്ജയ് മഞ്ജരേക്കര്‍
Next articleസിമിയോണി തന്നെ അത്ലറ്റിക്കോ മാഡ്രിഡിനെ നയിക്കും, പുതിയ കരാർ ഒപ്പുവെച്ചു