മാഡ്രിഡ് ഡെർബിയിലെ റഫറിക്കെതിരെ രൂക്ഷ വിമർശനവുമായി അത്ലറ്റിക്കോ മാഡ്രിഡ് പരിശീലകൻ ഡിയാഗോ സിമിയോണി. ഗോൾ രഹിതമായ സമനിലയിലാണ് മാഡ്രിഡ് ഡെർബി അവസാനിച്ചത്. മത്സരത്തിൽ വാർ (വീഡിയോ അസിസ്റ്റന്റ് റഫറി) ന്റെ സേവനം ഉപയോഗിച്ചിരുന്നെങ്കിൽ അത്ലറ്റിക്കോ മാഡ്രിഡിന് പെനാൽറ്റി ലഭിച്ചേനെ. എന്നാൽ റാമോസിന്റെത് ഹാൻഡ് ബോൾ അല്ലെന്നുറപ്പിച്ച റഫറി വാറിന്റെ സേവനം തേടിയിരുന്നില്ല.
ഇത് തുടർച്ചയായ ആറാം സീസണിലാണ് മാഡ്രിഡ് ഡെർബിയിൽ ബെർണബവുവിൽ റയൽ വിജയിക്കാതിരിക്കുന്നത്. ഏഴു മത്സരങ്ങളിൽ 14 പോയന്റുമായി രണ്ടാമതാണ് റയൽ ഇപ്പോൾ ഉള്ളത്. ഒന്നാമതുള്ള ബാഴ്സക്കും 14 പോയന്റ് മാത്രമെ ഉള്ളൂ. 12 പോയന്റുമായി അത്ലറ്റിക്കോ മാഡ്രിഡ് നാലാമതുണ്ട്.