റയൽ മാഡ്രിഡിന്റെ പരിശീലകനായിരുന്ന ലൊപെറ്റഗി വീണ്ടും ലാലിഗയിൽ എത്തി. സെവിയ്യ ആണ് ലൊപെറ്റെഗിയെ പരിശീലകനായി നിയമിച്ചിരിക്കുന്നത്. കഴിഞ്ഞ സീസൺ തുടക്കത്തിൽ സിദാന്റെ പിൻഗാമി ആയി റയൽ മാഡ്രിഡിൽ എത്തിയ ലൊപെറ്റെഗി പക്ഷെ നിരാശയാർന്ന പ്രകടനത്തില്പൊടെ പെട്ടെന്ന് തന്നെ മാഡ്രിഡിൽ നിന്ന് പുറത്തായിരുന്നു. എൽ ക്ലാസികോയിൽ 5-1ന്റെ വൻ തോൽവിക്ക് പിറകെ ആയിരുന്നു റയൽ ലൊപെറ്റെഗിയെ പുറത്താക്കിയത്.
അതിനു മുമ്പ് സ്പെയിൻ പരിശീലകനായിരുന്ന ലൊപെറ്റെഗി ലോകകപ്പിന് മുമ്പ് നാടകീയമായ രീതിയിൽ പരിശീല സ്ഥാനത്തു നിന്ന് പുറത്താവുകയും ചെയ്തിരുന്നു. ഇപ്പോൾ 3 വർഷത്തെ കരാറിലാണ് ലൊപെറ്റെഗി സെവിയ്യയിൽ എത്തിയിരിക്കുന്നത്. ഈ കഴിഞ്ഞ സീസണിൽ ലാലിഗയിൽ ആറാം സ്ഥാനത്ത് ഫിനിഷ് ചെയ്ത സെവിയ്യ ചാമ്പ്യൻസ് ലീഗ് യോഗ്യത നഷ്ടപ്പെടുത്തിയിരുന്നു. ആ ചാമ്പ്യൻസ് ലീഗ് യോഗ്യത ആകും ലൊപെറ്റെഗിയുടെ സെവിയ്യയിലെ പ്രധാന ലക്ഷ്യം.