ചാമ്പ്യൻസ് ലീഗ് പ്രീ ക്വാർട്ടർ ഫൈനൽ ആദ്യ പാദത്തിൽ മഞ്ഞപൂർവം മഞ്ഞക്കാർഡ് വാങ്ങിയത് തെറ്റാണെന്ന് സമ്മതിച്ച് റയൽ മാഡ്രിഡ് ക്യാപ്റ്റൻ സെർജിയോ റാമോസ്. തന്റെ സോഷ്യൽ മീഡിയയിലൂടെയാണ് സെർജിയോ റാമോസ് മഞ്ഞപൂർവം വാങ്ങിയ മഞ്ഞ കാർഡ് തെറ്റായിപ്പോയെന്ന് സമ്മതിച്ചത്. തെറ്റ് 200% ശതമാനം തന്റെ ഭാഗത്താണെന്നും റാമോസ് പ്രതികരിച്ചു.
https://www.instagram.com/p/Bu3dCNDFIUf/
ഒന്നാം പാദത്തിൽ അയാക്സിന്റെ ഗ്രൗണ്ടിൽ 2-1ന് ജയിച്ചു നിൽക്കെയാണ് റാമോസ് രണ്ടാം പാദം സ്വന്തം ഗ്രൗണ്ടിൽ പ്രാധാന്യം കുറഞ്ഞതാണെന്ന് കരുതി മനഃപൂർവം മഞ്ഞക്കാർഡ് വാങ്ങിയത്. എന്നാൽ രണ്ടാം പാദത്തിൽ റാമോസിന്റെ അഭാവത്തിൽ ഏവരെയും ഞെട്ടിച്ചുകൊണ്ട് ബെർണാബ്യൂവിൽ അയാക്സ് 4-1ന് ജയിച്ച് ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഉറപ്പിച്ചിരുന്നു.
റയൽ മാഡ്രിഡ് പ്രസിഡന്റുമായി ഡ്രസിങ് റൂമിൽ തർക്കത്തിൽ ഏർപ്പെട്ടോ എന്ന ചോദ്യത്തിന് ഡ്രസിങ് റൂമിലെ പ്രശ്നങ്ങൾ അവിടെ വെച്ച് തന്നെ തീർക്കാറാണ് പതിവെന്നും റാമോസ് പ്രതികരിച്ചു. ഇതോടെ റയൽ മാഡ്രിഡ് പരിശീലകനെ വരെ മാറ്റും എന്നും വാർത്തകൾ ഉണ്ടായിരുന്നു.