സെർജി റോബർട്ടോ പരിശീലനം ആരംഭിച്ചു

PARTIDO DE LIGA ENTRE EL VALENCIA Y EL FC BARCELONA SERGI ROBERTO

ബാഴ്‌സലോണ താരം സെർജി റോബർട്ടോ ടീമിനൊപ്പം പരിശീലനം ആരംഭിച്ചു. കഴിഞ്ഞ സീസൺ അവസാനത്തിൽ പരിക്കേറ്റ താരം ഇതുവരെ ടീമിനൊപ്പം പ്രിസീസണ് ചേർന്നിരുന്നില്ല. ഇന്ന് ക്ലബ്ബ് ഡോക്ടർമാർ താരത്തിന് അനുമതി നൽകിയതോടെ താരം ക്ലബിനൊപ്പം പരിശീലനം ആരംഭിക്കും. പ്രീസീസണ് താരം ക്ലബ്ബിന് ഒപ്പം ഉണ്ടാകുമെങ്കിലും സെർജി റോബർട്ടോ കാറ്റലോണിയയിൽ തുടരുമോ എന്നത് സംശയമാണ്. താരത്തെ വിൽക്കാൻ ബാഴ്‌സലോണയും ക്ലബ്ബ് വിടാൻ താരവും ശ്രമിക്കുന്നുണ്ട്.

വേഴ്‌സറ്റൈൽ താരമായ സെർജി രോബെർട്ടോയ്ക്ക് വേണ്ടി ജർമ്മൻ ക്ലബായ ബയേൺ മ്യൂണിച് ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നിന്നും താരത്തിന് ഓഫറുകൾ ഉണ്ട്. 2006 മുതൽ ബാഴ്‌സലോണക്ക് ഒപ്പം ഉള്ള സെർജി റോബർട്ടോ അവസാന സീസണുകളിൽ ക്ലബ്ബിൽ അത്ര സ്ഥിരമായി അവസരം കിട്ടിയിരുന്ന താരമല്ല. കഴിഞ്ഞ സീസണിൽ പരിക്കായിരുന്നു താരത്തെ പ്രധാനമായി അലട്ടിയത്. ബാഴ്‌സലോണയിൽ തുടരണം എങ്കിൽ വേതനം കുറക്കണം എന്ന സെർജി രോബെർട്ടോയോട് ക്ലബ്ബ് ഇതിനകം അവശ്യപ്പെട്ടിട്ടുണ്ട്.

Previous articleകേരള ബ്ലാസ്റ്റേഴ്സിൻ്റെ പ്രീസൺ ക്യാമ്പ് ജൂലൈ 30 മുതൽ കൊച്ചിയിൽ, നാലു യുവ മലയാളി താരങ്ങൾ പുതുതായി സ്ക്വാഡിൽ
Next articleഒല്ലി റോബിന്‍സൺ തിരികെ ടെസ്റ്റ് ടീമിലേക്ക്, ഇന്ത്യയ്ക്കെതിരെയുള്ള ആദ്യ രണ്ട് ടെസ്റ്റുകള്‍ക്കുള്ള ഇംഗ്ലണ്ട് ടീമായി