സെമെഡോയെ 45 മില്യൺ നൽകി മാഞ്ചസ്റ്റർ സിറ്റി സ്വന്തമാക്കും

ബാഴ്സലോണ ഫുൾ ബാക്കായ സെമെദോയെ സ്വന്തമാക്കാനുള്ള മാഞ്ചസ്റ്റർ സിറ്റിയുടെ ശ്രമങ്ങൾ ഫലം കണ്ടേക്കും. സെമെദോയെ നൽകാൻ ബാഴ്സലോണ സമ്മതിച്ചതായി സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സെമെദയെ വേണമെങ്കിൽ 45 മില്യൺ ബാഴ്സലോണ ആവശ്യപ്പെട്ടിരുന്നു. ആ തുക സിറ്റി അംഗീകരിച്ചതായാണ് വാർത്തകൾ.

സെമെദോയെ വിൽക്കാൻ തന്നെ ആണ് ബാഴ്സലോണ ശ്രമം. സെമെദോയുമായി കരാർ ചർച്ചയ്ക്ക് ബാഴ്സലോണ ശ്രമിച്ചു എങ്കിലും താരത്തിന്റെ ഏജന്റ് ചർച്ചകൾക്ക് തയ്യാറായിരുന്നില്ല. ഇതാണ് താരത്തെ വിൽക്കാം എന്ന തീരുമാനത്തിൽ ബാഴ്സലോണ എത്തിയത്. പോർച്ചുഗീസ് താരമായ സെമെഡോയ്ക്ക് വേണ്ടി ഇറ്റാലിയൻ ക്ലബായ യുവന്റസും ഇന്റർ മിലാനും ഒക്കെ രംഗത്തുണ്ട്.

Previous articleന്യൂസിലാണ്ട് താരം റേച്ചല്‍ പ്രീസ്റ്റിന് കേന്ദ്ര കരാര്‍ നഷ്ടം
Next article“ടൊണാലിക്ക് വേണ്ടി ബാഴ്സലോണ വൻ ഓഫറായിരുന്നു നൽകിയത്”