കൊറോണ ഫുട്ബോൾ ലോകത്തെ വൻ സാമ്പത്തിക പ്രതിസന്ധിയിൽ ആക്കിയ സാഹചര്യത്തിൽ ഈ സീസൺ അവസാനം വരെ ശമ്പളം കുറയ്ക്കാൻ റയൽ മാഡ്രിഡ് നേരത്തെ തീരുമാനിച്ചിരുന്നു. എന്നാൽ ഈ സീസണിൽ മാത്രം പോര അടുത്ത സീസണിലും മുഴുവൻ താരങ്ങളും ശമ്പളം കുറയ്ക്കേണ്ടി വരും എന്ന് റയൽ മാഡ്രിഡ് ക്ലബ് അറിയിച്ചു.
2019-20 സീസണിൽ ക്ലബിന് 10%ൽ അധികം സാമ്പത്തിക നഷ്ടം ഉണ്ടാകും എന്ന പുതിയ കണക്കാണ് റയലിനെ പുതിയ തീരുമാനത്തിൽ എത്തിച്ചിരിക്കുന്നത്. മുഴുവൻ താരങ്ങളും അടുത്ത സീസണിൽ അവരുടെ ശമ്പളത്തിന്റെ 30% കുറയ്ക്കേണ്ടി വരും താരങ്ങളുമായി ക്ലവ് ഇതിനകം തന്നെ ഈ വിഷയത്തിൽ ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്.
ഈ സീസണിൽ 10 ശതമാനം മുതൽ 20 ശതമാനം വരെ ശമ്പളം കുറയ്ക്കാൻ നേരത്തെ താരങ്ങളും ക്ലബും തമ്മിൽ ധാരണ ആയിരുന്നു.