മാഡ്രിഡിലെ രാജാവായി 9 വർഷങ്ങൾ, റൊണാൾഡോ മടങ്ങുന്നത് കൈ നിറയെ കിരീടങ്ങളുമായി

- Advertisement -

റയൽ മാഡ്രിഡിന്റെ തട്ടകമായ സാന്റിയാഗോ ബെർണാബുവിനോട് ക്രിസ്റ്റിയാനോ റൊണാൾഡോ വിട പറയുമ്പോൾ റയലിന് നഷ്ടമാകുന്നത് അവരുടെ ചരിത്രത്തിലെ ഏറ്റവും മികച്ച കളിക്കാരനെ. 2009 മുതൽ സ്പാനിഷ് ഫുട്ബോളിലും ലോക ഫുട്ബോളിലും ഗോൾ വേട്ട നടത്തിയ താരം ചരിത്രത്തിൽ റയൽ ഇതിഹാസങ്ങളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്ത് തന്നെ കാണും.

2009 ൽ മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്ന് റയലിൽ എത്തിയ റൊണാൾഡോ അവർക്കായി ഇതുവരെ 438 മത്സരങ്ങൾ കളിച്ചപ്പോൾ നേടിയത് 450 ഗോളുകൾ ! 119 അസിസ്റ്റുകൾ. കിരീടങ്ങളുടെ കണക്കിലും റൊണാൾഡോ മുന്നിൽ തന്നെ. 4 ചാമ്പ്യൻസ് ലീഗ് കിരീടങ്ങളാണ് ഈ കാലയളവിൽ റൊണാൾഡോയുടെ കൂടെ മികവിന്റെ പിൻബലത്തിൽ റയൽ സ്വന്തമാക്കിയത്. 2 തവണ വീതം കോപ്പ ഡെൽ റെ, സൂപ്പർ കപ്പ് കിരീടങ്ങളും നേടി.

ഈ കാലയളവിൽ 2 ല ലീഗ കിരീടങ്ങൾ മാത്രമാണ് നേടാനായത് എന്നത് മാത്രമാകും റൊണാൾഡോക്ക് അൽപ്പമെങ്കിലും നിരാശ സമ്മാനിക്കുക. പക്ഷെ 4 ബാലൻഡോർ പുരസ്കാരങ്ങളും 3 ഗോൾഡൻ ഷൂ നേട്ടങ്ങളും വ്യക്തിഗത ഇനങ്ങളിൽ റൊണാൾഡോയുടെ റയൽ കരിയർ താരത്തിന് സമ്മാനിച്ചു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement