ഇറ്റാലിയൻ ബ്ലഡ് ഡൊണേഷൻ ക്യാമ്പെയിനുമായി സഹകരിക്കാൻ ക്രിസ്റ്റിയാനോ റൊണാൾഡോ

- Advertisement -

ഇറ്റാലിയൻ ബ്ലഡ് ഡൊണേഷൻ ക്യാമ്പെയിനുമായി സഹകരിക്കാൻ റയൽ മാഡ്രിഡ് സൂപ്പർ സ്റ്റാർ ക്രിസ്റ്റിയാനോ റൊണാൾഡോ തീരുമാനിച്ചു. ഇറ്റലിയിലെ രക്തദാന സംഘടനയ്ക്ക് വേണ്ടിയാണു ക്രിസ്റ്റിയാനോ പ്രവർത്തിക്കുക. കരാർ അനുസരിച്ച് രക്തദാന ബോധവത്കരണവുമായി ബന്ധപ്പെട്ട പരസ്യങ്ങളിലും വെബ്‌സൈറ്റിലെ വീഡിയോയിലും ക്രിസ്റ്റിയാനോ പ്രത്യക്ഷപ്പെടും. ലാ ലീഗ വിട്ട് സീരി എ ചാമ്പ്യന്മാരായ യുവന്റസിലേക്ക് റൊണാൾഡോ ചുവടു മരുന്ന് എന്ന റൂമറുകൾ പുറത്ത് വരുന്നതിനിടെയാണ് സൂപ്പർ താരത്തിന്റെ ഈ നീക്കം.

സിദാന്റെ റയലിൽ നിന്നുമുള്ള വിടപറയലിനു ശേഷം ക്രിസ്റ്യാനോയുടെ ട്രാൻസ്ഫർ റൂമറുകൾ ഉയർന്നിരുന്നു. എന്നാൽ ലോകകപ്പിൽ നിന്നുമുള്ള പോർച്ചുഗലിന്റെ അപ്രതീക്ഷിതമായ വിടവാങ്ങലാണ് ട്രൻസ്ഫെർ മാർക്കറ്റിൽ അരങ്ങ് കൊഴുപ്പിച്ചത്. ഏകദേശം 120 മില്യൺ യൂറോയോളം നൽകിയാണ് യുവന്റസ് റയൽ മാഡ്രിഡ് ക്ലബുകൾ തമ്മിൽ റൊണാൾഡോക്ക് വേണ്ടി കരാറിൽ എത്തിയതെന്നാണ് റിപ്പോർട്ടുകൾ വരുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement