“റൊണാൾഡോ ലാലിഗ വിട്ടത് ലീഗ് അറിഞ്ഞു പോലുമില്ല”

- Advertisement -

ക്രിസ്റ്റ്യാനോ റൊണാൾഡോ രണ്ട് വർഷം മുമ്പ് ലാലിഗ വിട്ട് സീരി എയിലേക്ക് പോയത് ലാലിഗയ്ക്ക് ഒരു കോട്ടവും തട്ടിച്ചില്ല എന്ന് ലാലിഗ പ്രസിഡന്റ് തെബാസ്‌. റൊണാൾഡോയും മെസ്സിയും തമ്മിലുള്ള പോരാട്ടങ്ങൾ ഒമ്പത് വർഷത്തോളം ലാലിഗയിലേക്ക് ലോകത്തിന്റെ വലിയ ശ്രദ്ധ എത്തിച്ചിരുന്നു. എന്നാൽ റൊണാൾഡോ ലാലിഗ വിട്ടത് ആരും അറിഞ്ഞ് പോലും ഇല്ല എന്നാണ് ലാലിഗ പ്രസിഡന്റ് പറയുന്നത്.

മെസ്സിയാണ് ലാലിഗ വിട്ടത് എങ്കിൽ ലാലിഗയ്ക്ക് ക്ഷീണമായേനെ. മെസ്സി ലാലിഗ വിട്ടാൽ ഞങ്ങൾക്ക് സങ്കടവുമായേനെ. മെസ്സി ലാലിഗയുടെ മാത്രം താരമാണെന്നും വേറൊരു ലീഗിലേക്ക് മെസ്സി പോയാൽ അത് ലാലിഗയ്ക്ക് ക്ഷീണമാകും എന്നും തെബാസ് പറഞ്ഞു. മെസ്സിയാണ് ചരിത്രത്തിലെ ഏറ്റവും മികച്ച താരം. അദ്ദേഹം ലാലിഗയിൽ തന്നെ വിരമിക്കണം എന്നാണ് തന്റെ ആഗ്രഹം എന്നും തെബാസ് പറഞ്ഞു.

Advertisement